Sections

ട്രെയിനി, ഗസ്റ്റ ഇൻസ്ട്രക്ടർ, ക്ലർക്ക് രജിസ്ട്രാർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Nov 11, 2024
Reported By Admin
Kerala government job recruitment announcement for various positions in November 2024

ട്രെയിനി നിയമനം

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ കൺസൾട്ടൻസി വിഭാഗത്തിലേക്ക് സിവിൽ എൻജിനീയറിങ് ട്രെയിനികളെ നിയമിക്കുന്നു. നിയമനത്തിനായി നവംബർ 14 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം ഉള്ളവർക്ക് എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. നവംബർ 13 ന് വൈകുന്നേരം നാലുമണിക്ക് മുൻപായി www.lbt.ac.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 14 രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്

ധനുവച്ചപുരം ഗവ.ഐ.ടി.ഐയിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ് ട്രേഡിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സി/എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ19ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ധനുവച്ചപുരം ഗവ.ഐ.ടി.ഐയിൽ അഭിമുഖത്തിന് ഹാജരാകണം.

ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ മലപ്പുറം ജില്ലാ ഓഫീസിൽ ഒഴിവുള്ള ക്ലർക്ക് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ ക്ലർക്ക്/സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ശമ്പള സ്കെയിൽ 26,500-60,700. അപേക്ഷകർക്ക് ഡാറ്റ എൻട്രിയിൽ പ്രാവീണ്യം വേണം. മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട് 1 റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ, വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം. അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, ടിസി-43/1039, കൊച്ചാർ റോഡ്, ചെന്തിട്ട, ചാല പി.ഒ, തിരുവനന്തപുരം- 36 എന്ന വിലാസത്തിൽ ഡിസംബർ 9ന് മുമ്പ് ലഭ്യമാക്കണം. ഫോൺ : 0471 2464240.

രജിസ്ട്രാർ നിയമനം

കേരള ഡെന്റൽ കൗൺസിൽ കരാർ അടിസ്ഥാനത്തിൽ രജിസ്ട്രാറെ നിയമിക്കുന്നതിന് ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത പദവിയിൽ നിന്ന് വിരമിച്ച വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്. സ്ഥാപന മേധാവിയായിട്ടുള്ള പ്രവർത്തന പരിചയവും നിയമബിരുദവും അഭികാമ്യം. വിശദമായ ബയോഡാറ്റ, വയസ്, യോഗ്യതകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം ഡിസംബർ 12 ന് വൈകിട്ട് 4 മണിക്കുള്ളിൽ രജിസ്ട്രാർ, കേരള ഡെന്റൽ കൗൺസിൽ, റ്റി.സി 27/741 (3), അമ്പലത്തുമുക്ക്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം - 35 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.dentalcouncil.kerala.gov.in. ഫോൺ: 0471-2478757, 2478758, 2478759.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഹാർഡ്വേർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടരുടെ ഒഴിവിൽ നവംബർ 12 രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും, അല്ലെങ്കിൽ എൻ.ടി.സി./എൻ.എ.സി.യും മൂന്നു വർഷത്തെ പ്രവർത്തി പരിചയവും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481 2551062, 6238139057.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.