Sections

അധ്യാപക, പീർ എഡ്യൂകേറ്റർ, ഫാർമസിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Sep 12, 2024
Reported By Admin
Job Offer

പീർ എഡ്യൂകേറ്റർ /സപ്പോർട്ടർ നിയമനം

നാഷണൽ വൈറൽ ഹെപ്പറ്റൈറ്റീസ് കൺട്രോൾ പ്രോഗ്രാമിന്റെ കീഴിൽ ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളായ ഇടുക്കി ജില്ലാ ആശുപത്രി , തൊടുപുഴ, താലൂക്ക് ആശുപത്രി അടിമാലി എന്നിവിടങ്ങളിൽ പീർ എഡ്യൂകേറ്റർ /സപ്പോർട്ടർമാരെ ഇൻസെന്റീവ് അടിസ്ഥാനത്തിൽ നിയമിക്കുന്നു.ഓരോ ഒഴിവ് വീതമാണുള്ളത്. സെപ്റ്റംബർ 26 ന് രാവിലെ 11 മണി മുതൽ ഇടുക്കി ജില്ലാ മെഡി ക്കൽ ഓഫീസിൽ (ആരോഗ്യം) വാക്ക് ഇൻ ഇന്റർവ്യു നടക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കിൽ സുഖം പ്രാപിച്ച വ്യക്തിയായിരിക്കണം, കുറഞ്ഞത് 12-ാം തരം പാസ്സായിരിക്കണം, പ്രാദേശിക ഭാഷയിലുള്ള മികച്ച അറിവും ഇംഗ്ലീഷ് ഭാഷ യിൽ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം, അടിസ്ഥാന കമ്പ്യൂട്ടർ ഡേറ്റാ എൻട്രി പരിജ്ഞാനം, നിലവിൽ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കിൽ സുഖം പ്രാപിച്ച വ്യക്തികളിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇത്തരക്കാരുടെ അഭാവ ത്തിൽ പൊതുവിഭാഗത്തിൽ നിന്നും നിയമനം നടത്തും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യ പ്പെടുത്തിയ പകർപ്പും, ആധാർ,വോട്ടർ ഐ.ഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇന്റർവ്യു സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോൺ: 04862 233030, 04862 296449.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐകളിലേക്ക് നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ ബിബിഎ/എംബിഎ/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി, ഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവും പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാന യോഗ്യതയും ഉള്ളവരായിരിക്കണം. കൂടിക്കാഴ്ച സെപ്റ്റംബർ 25ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം, വെള്ളയമ്പലം, അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും എന്നിവ സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഗസ്റ്റ് ഇൻസ്ട്രക്ടർക്ക് മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2316680.

ലക്ചറർ ഒഴിവ്

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ പുതുതായി ആരംഭിച്ച ഈവനിങ് വർക്കിങ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിലേക്ക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറർ തസ്തികയിലെ രണ്ട് താത്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 12ന് രാവിലെ 10ന് കോളജിൽ നടത്തും. ബി.ടെക്/ ബി.ഇ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. സമയക്രമം വൈകിട്ട് 5 മുതൽ 10 വരെ. വേതനം മണിക്കൂറിന് 300 രൂപ (പ്രതിമാസം പരമാവധി 15,000 രൂപ). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ നേരിട്ട് ഹാജരാകണം.

അധ്യാപക ഒഴിവ്

തിരുവനന്തപുരം വെയിലൂർ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണം.

ഫാർമസിസ്റ്റ് നിയമനം

ചാലക്കുടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മലക്കപ്പാറ ഒ.പി ക്ലിനിക്കിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പ്രീ ഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.സി സയൻസ്. ഡി.ഫാമിനോടൊപ്പം കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 18 നും 36 നും മദ്ധ്യേ. എസ്.സി/ എസ്.ടി മറ്റ് പിന്നോക്ക വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് വയസ്സിളവ് ലഭിക്കും. ഉദ്യേഗാർത്ഥികൾ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം സെപ്തംബർ 13 ന് രാവിലെ 9.30 ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ നടത്തുന്ന ഇന്റർവ്യുവിൽ പങ്കെടുക്കണം.

ലക്ചറർ നിയമനം

തൃശ്ശൂർ ഗവ. നേഴ്സിംഗ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് ലക്ചറർമാരെ നിയമിക്കുന്നു. യോഗ്യത അംഗീകൃത സർക്കാർ/ സ്വാശ്രയ നേഴ്സിംഗ് കോളേജിൽ നിന്നുള്ള എം.എസ്.സി നേഴ്സിംഗ്. കെ.എൻ.എം.സി രജിസ്ട്രേഷൻ നടത്തിയിരിക്കണം. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 20 ന് രാവിലെ 11 ന് മുളങ്കുന്നത്തുകാവിലുള്ള നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ അഭിമുഖത്തിനായി എത്തിച്ചേരണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.