- Trending Now:
വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബി ടെക് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. ബയോഡേറ്റ, മാർക്ക്ലിസ്റ്റ്, പത്താംതരം/തത്തുല്യം, എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11 ന് രാവിലെ 10 ന് വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ നടത്തുന്ന പരീക്ഷ/അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04735 266671.
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കോഴിക്കോട് ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ (2025 മാർച്ച് 31 വരെയോ സ്ഥിര നിയമനം നടത്തുന്നത് വരെയോ) വാർഡൻ തസ്തികയിൽ (ഒരു ഒഴിവ്) നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത ബിരുദം / ബിഎഡ്. 18 നും 40 നും ഇടയിലുള്ള യുവതികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. പട്ടികവർഗ്ഗ യുവതികൾക്ക് മുൻഗണന നൽകും. എസ്എസ്എൽസി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ്, അധിക യോഗ്യത/ മുൻപരിചയം ഉണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 0495-2376364.
ഹോമിയോപ്പതി വകുപ്പിൽ ജില്ലയിലെ ഒഴിവുള്ള മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു . താല്പര്യമുള്ള ബി എച്ച് എം എസ്, ടി സി എം സി രജിസ്ട്രേഷൻ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ ഫെബ്രുവരി എട്ടിന് രാവിലെ 10 മുതൽ ഫെബ്രുവരി 17-ന് വൈകിട്ട് അഞ്ച് വരെ https://cutt.ly/moekm2025 എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫെബ്രുവരി 25ന് രാവിലെ 10ന് ഓൺലൈനായി പരീക്ഷ നടക്കും. പരീക്ഷയുടെ ലിങ്ക് ഉദ്യോഗാർത്ഥികളുടെ ഇ - മെയിൽ വിലാസത്തിൽ നൽകും.ഓൺലൈൻ പരീക്ഷയിൽ വിജയിക്കുന്നവരുടെ റാങ്ക് ലിസ്റ്റ് ഇൻറ്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തയ്യാറാക്കുക. ഫോൺ 0484 2955687.
ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വകൾച്ചർ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റർ, വാട്ടർപമ്പ്, എയറേറ്റർ മുതലായ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതുൾപ്പെടെയുള്ള ജോലികൾക്കായി സ്കിൽഡ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ഐടിഐ ഇലക്ട്രിക്കൽ ട്രേഡിൽ സർട്ടിഫിക്കറ്റ് ഉള്ളവരും 25നും 45നും മദ്ധ്യേ പ്രായമുള്ളവരെയുമാണ് പരിഗണിക്കുക. പ്ലംബിംഗ് ജോലിയിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അഡാക്കിന്റെ വർക്കല, ഓടയം ഹാച്ചറിയിൽ ഫെബ്രുവരി 13ന് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 9037764919, 9544858778.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.