Sections

അധ്യാപക, സ്റ്റാഫ് നഴ്സ്, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്, സീനിയർ റസിഡന്റ്, പ്രൊഡക്ഷൻ ഓഫീസർ, ഓവർസിയർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Nov 26, 2024
Reported By Admin
Recruitment opportunity for various posts like Teacher, Staff Nurse, Accountant cum IT Assistant, Se

അധ്യാപക നിയമനം

കൊഴിഞ്ഞാമ്പാറ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങളിൽ താൽകാലിക അധ്യാപകരെ നിയമിക്കുന്നതിനായുള്ള പട്ടിക തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് വെബ്സൈറ്റിൽ നിന്നും (www.gasck.edu.in) ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ രണ്ടിന് മുമ്പ് കോളേജിൽ എത്തിക്കണം. ഫോൺ: 04923-272883, 9188900190.

പാലക്കാട് പി.എം.ജി ഹയർസെക്കന്ററി സ്കൂളിൽ എച്ച്.എസ്.ടി ഹിന്ദി തസ്തികയിൽ ഒരു മാസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ നവംബർ 27 ന് (ബുധൻ) രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495761229.

പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ മലമ്പുഴയിൽ പ്രവർത്തിക്കുന്ന ഗവ. ആശ്രമം മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഹിന്ദിയിൽ ബിരുദവും ബി.എഡും കെ ടെറ്റുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 29 ന് രാവിലെ 10.30 ന് സ്കൂളിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

കാത്ത് ലാബ് സ്റ്റാഫ് നിയമനം

പാലക്കാട് ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജി.എൻ.എം, ബി.എസ്.സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവരും കാത്ത് ലാബ് , ഐ.സി.സി യുവിൽ പ്രവൃത്തി പരിചയം ഉള്ളവരും നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പെർമനന്റ് രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. പ്രായ പരിധി 18- 40 വയസ്. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിനായി എത്തണം.

വാർഡൻ നിയമനം

കൽപ്പറ്റ ഗവ ഐ.ടി.ഐ വനിതാ ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ വാർഡനെ നിയമിക്കുന്നു. തദ്ദേശവാസികൾക്ക് മുൻഗണന. താത്പര്യമുള്ളവർ നവംബർ 30 ന് രാവിലെ 11ന് ഐ.ടി.ഐയിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. ഫോൺ- 04936 205519.

സ്റ്റാഫ് നഴ്സ് നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ കാർഡ് സഹിതം നവംബർ 29 ന് രാവിലെ 10 ന് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. ഫോൺ - 04936 256229.

കൂടിക്കാഴ്ച

മേപ്പാടി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ 29, ഡിസംബർ മൂന്ന് തിയതികളിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ബയോഡാറ്റ, യോഗ്യതാ - സംവരണ സർട്ടിഫിക്കറ്റിന്റെ അസൽ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സഹിതം പഞ്ചായത്തിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ- 04936 281842.

മെഡിക്കൽ കോളേജിൽ ഒഴിവുകൾ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒബിജി, റേഡിയോ ഡയഗ്നോസിസ്, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും (ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ഇഎൻടി) വിഭാഗങ്ങളിലായി ഒരു മാസത്തിനുള്ളിൽ നിലവിൽ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി നവംബർ 28ന് ഇന്റർവ്യൂ നടത്തും. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡിഎൻബിയും ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം നവംബർ 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

പ്രൊഡക്ഷൻ ഓഫീസർ നിയമനം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്ഷൻ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും 2024 ഡിസംബർ 15 വൈകിട്ട് 5നകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. അച്ചടിയിൽ ഡിപ്ലോമയും, മൂന്ന് വർഷത്തിൽ കുറയാതെ ഏതെങ്കിലും പ്രശസ്തമായ അച്ചടിശാലയിലെ പുസ്തക നിർമാണ വകുപ്പിൽ ജോലി ചെയ്തുള്ള പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ശാസ്ത്ര/മാനവിക വിഷയത്തിലെ ബിരുദവും, മലയാള ഭാഷയിലെ പ്രാവീണ്യവും അധിക യോഗ്യതകളായി പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 2333790, 8547971483, www.ksicl.org.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.