- Trending Now:
കുഞ്ചത്തൂർ ജി.വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (കന്നട മീഡിയം) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 22ന് രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ- 04998 278985.
നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. എം.ഫാം/ബി.ഫാം/ഡിപ്ലോമ ഇൻ ഫാർമസി യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് നവംബർ 22ന് രാവിലെ പത്തിന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 2709920.
കൊച്ചിൻ യുണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ-മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബിടെക് കമ്പ്യൂട്ടർ സയൻസ്, ബിസിഎ, എംസിഎ, എംബിഎ, ബിരുദം, ബിരുദാനന്തരം, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഡിപ്ളോമ, പ്ളസ്ടു തുടങ്ങിയ യോഗ്യതയുള്ളവർക്കു സ്വകാര്യ സ്ഥാപനങ്ങളിലെ 100 ഒഴിവുകളിലേക്ക് കുസാറ്റ് മോഡൽ കരിയർ സെന്ററിൽ (കോമൺ ഫസിലിറ്റി സെന്റർ) നവംബർ 23 ന് രാവിലെ 10 മുതൽ അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ ugbkchi.emp@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയച്ച് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2576756
വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ട്രേഡ്സ്മാൻ വർക്ഷോപ്പ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതിഥിഅധ്യാപകരെ നിയമിക്കുന്നു. ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 25 ന് രാവിലെ 11 ന് ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ തസ്തികകൾക്ക് ഒന്നാം ക്ലാസോടെയുളള ബിടെക് ബിരുദമാണ് യോഗ്യത. ട്രേഡ്സ്മാൻ വർക്ഷോപ്പ് (ഷീറ്റ്,മെറ്റൽ, വെൽഡിംഗ്) തസ്തികയ്ക്ക് ഐടിഐ/ടിഎച്ച്എസ്എൽസിയാണ് യോഗ്യത. ഫോൺ : 04735266671.
പന്തളം എൻഎസ്എസ് പോളിടെക്നിക് കോളജിൽ വിവിധ വിഭാഗങ്ങളിലേക്ക് ലക്ചറർ, ട്രേഡ്സ്മാൻ, ലൈബ്രറിയൻ തസ്തികകളിലേക്ക് താൽക്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. അസൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസിൽ ഹാജരാകണം. ഫോൺ : 0473 4259634. അഭിമുഖത്തിന്റെ തീയതി, സമയം, ട്രേഡ് ക്രമത്തിൽ ചുവടെ. നവംബർ 25 ന് രാവിലെ 10ന് ലക്ചറർ-മെക്കാനിക്കൽ എഞ്ചിനീയറിംഗ്;ഉച്ചയ്ക്ക് ഒന്നിന് ലക്ചറർ-ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്. 26ന് രാവിലെ 10ന് ലക്ചറർ-ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്;ഉച്ചയ്ക്ക് ഒന്നിന് ലക്ചറർ-ഇംഗ്ലീഷ് (ജനറൽ വിഭാഗം). 27ന് രാവിലെ 10 ന് ലക്ചറർ-മാത്തമാറ്റിക്സ് (ജനറൽ വിഭാഗം);ഉച്ചയ്ക്ക് ഒന്നിന് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്.28 ന് രാവിലെ 10 ന് ട്രേഡ്സ്മാൻ- സിവിൽ എഞ്ചിനീയറിംഗ്;ഉച്ചയ്ക്ക് ഒന്നിന് ട്രേഡ്സ്മാൻ- പ്ലമർ ആന്റ് മോട്ടർ മെക്കാനിക്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെർമറ്റോളജി, ജനറൽ സർജറി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് അഭിമുഖം നടത്തും. ഡെർമറ്റോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബർ 27 നും ജനറൽ സർജറി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബർ 28 നും പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വച്ച് രാവിലെ 11 മണിക്ക് നടക്കും. താൽപര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന രേഖകളും ബയേഡാറ്റായും സഹിതം ഹാജരാകണം. വിശദവിവരങ്ങൾ : ഫോൺ 0471 2528855, 2528055.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.