Sections

Job News: അധ്യാപക, ഫാർമസിസ്റ്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, ട്രെയിനി അനലിസ്റ്റ്, എന്യൂമറേറ്റർ, കോമേഴ്സ്യൽ അപ്രന്റീസ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Jan 06, 2025
Reported By Admin
Recruitment opportunity for various posts like Teacher, Pharmacist, Guest Instructor, Trainee Analys

അധ്യാപക ഒഴിവ്

തോട്ടട ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ നോൺ വൊക്കേഷൻ ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: 60% മാർക്കോടെ എം എസ് സി മാത്തമാറ്റിക്സ്, ബി എഡ്, സെറ്റ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി ഏഴിന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447647340.

ഫാർമസിസ്റ്റ് ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. ബി.ഫാം അല്ലെങ്കിൽ ഡി.ഫാം കഴിഞ്ഞ് കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി ഒൻപതിന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ https://gmckannur.edu.in/ ൽ ലഭ്യമാണ്. ഫോൺ-04972808111.

ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ നിയമനം

മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റെയിൽവേ ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത സോഷ്യൽ വർക്കിൽ ബിരുദം/ കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ സോഷ്യൽ സയൻസ്. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 50 വയസ്സ്. വാക്ക് ഇൻ ഇന്റവ്യൂ ജനുവരി 15 ന് രാവിലെ 10 ന് സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 10 നകം യോഗ്യതയും പ്രവർത്തിപരിചയം തെളിയിക്കുന്നതിനുളള രേഖകൾ സഹിതം ഓഫീസിൽ എത്തിച്ചേരണം. വൈകി വരുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിൽ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി ഇ-മെയിൽ: dcputsr@gmail.com, ഫോൺ: 0487 2364445.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ഒല്ലൂരിലുള്ള പീച്ചി ഐ.ടി.ഐ യിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പിഎസ്സി റൊട്ടേഷൻ ചാർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന സംവരണ, സംവരണേതര ചാർട്ട് പ്രകാരം ഇസെഡ് (EZ) വിഭാഗത്തിൽ നിന്നുമാണ് നിയമനം നടത്തുക. എഐസിടിഇ/ യുജിസി അംഗീകൃത എഞ്ചിനീയറിംഗ് കോളജിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എഞ്ചിനീയറിങിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും അല്ലെങ്കിൽ ഈ വിഷയങ്ങളിൽ അംഗീകൃത കോളേജിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്നു വർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ മോട്ടോർ വെഹിക്കിളിലുള്ള എൻടിസി/ എൻഎസി യും മൂന്നു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 10 ന് രാവിലെ 10.30 ന് ചലക്കുടി ഗവ. ഐടിഐ യിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0480 2701491.

ട്രെയിനി അനലിസ്റ്റ് ഒഴിവ്

ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം റീജണൽ ലബോറട്ടറിയിൽ ഒരു ?ട്രെയിനി അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ടെക് മൈക്രോ ബയോളജി/ ബി ടെക് ഡയറി സയൻസ് ആൻഡ് ടെക്നോളജി/എം.എസ്സി. മൈക്രോ ബയോളജി/ബി.എസ്സി. മൈക്രോ ബയോളജി, ലാബ് അനാലിസിസിൽ ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. മാസവേതനം: 17500 രൂപ. ഒരൊഴിവാണുള്ളത്. പ്രായം: 18-40. അപേക്ഷ ജനുവരി 14 വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് ഡയറക്ടർ, റീജണൽ ഡയറി ലബോറട്ടറി, ഈരയിൽകടവ്, കോട്ടയം-686001 എന്ന വിലാസത്തിൽ നൽകണം. കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 11ന് കോട്ടയം റീജണൽ ഡയറി ലാബോറട്ടറി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. കൂടിക്കാഴ്ചയ്ക്ക് യോഗ്യരായവരുടെ പട്ടിക ജനുവരി 15ന് രാവിലെ 11ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481 2563399.

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകനെ ആവശ്യമുണ്ട്. യു ജി സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകൾ സഹിതം ജനുവരി ആറിന് രാവിലെ 10.30 ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ : 0466 2212223.

സുവോളജി ജൂനിയർ പോസ്റ്റ് അഭിമുഖം

ജി എച്ച് എസ് എസ് മലമ്പുഴ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ സുവോളജി ജൂനിയർ പോസ്റ്റിലേക്ക് ഒരു ഒഴിവുണ്ട്. അർഹരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി എട്ടിന് രാവിലെ 10.00 മണിക്ക് സ്കൂൾ ഓഫീസിലേക്ക് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 0491 2815099.

എന്യുമറേറ്ററുെട ഒഴിവ്

ജില്ലയിൽ ഫിഷറീസ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ മറൈൻ ക്യാച്ച് അസസ്മെന്റ് സർവ്വേ എന്യുമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ള ഉദ്യോഗാർത്ഥികൾ ജനുവരി ആറിന് രാവിലെ 11 മണിയ്ക്ക് പൊന്നാനി ചന്തപ്പടിയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്കിൻ ഇന്റർവ്യൂവിന് അസ്സൽ രേഖകൾ, ബയോഡാറ്റ, രേഖകളുടെ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. ഫോൺ 0494-2666428.

വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജില്ലാ കാര്യാലയത്തിലേക്ക് കോമേഴ്സ്യൽ അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 23ന് രാവിലെ 11ന് നടത്തും. ഇന്റർവ്യൂ നടത്തുന്ന സ്ഥലം കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം, മലപ്പുറം, പെരിന്തൽമണ്ണ റോഡ്, മുട്ടേങ്ങാടൻ ബിൽഡിംഗ്, കുന്നുമ്മൽ, മലപ്പുറം ഫോൺ: 04832733211/9188709023.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.