Sections

അധ്യാപക, മോട്ടിവേറ്റർ, ഓഫീസ് അറ്റൻഡന്റ്, സ്പീച്ച് ആൻഡ് ഹിയറിങ് സോഷ്യൽ വർക്കർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Aug 02, 2024
Reported By Admin
Job Offer

പുനർഗേഹം മോട്ടിവേറ്റർ നിയമനം

തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുളളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മോട്ടിവേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുളള അഭിമുഖം 12.08.2024 ന് രാവിലെ 10.30 മണിക്കും പ്രോജക്റ്റ് കോ- ഓർഡിനേറ്റർ തസ്തികയിലേക്കുളള അഭിമുഖം ഉച്ചയ്ക് 2.00 മണി മുതലും നടക്കും. പ്രോജക്റ്റ് കോ- ഓർഡിനേറ്റർ തസ്തികയുടെ യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്ക് /സോഷ്യാളജി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം അധിക യോഗ്യതയായി കണക്കാക്കും. ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടതും ബിരുദ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മോട്ടിവേറ്റർ തസ്തികയുടെ അഭിമുഖത്തിൽ പങ്കെടുക്കാം . പ്രായം 22 നും 45 നും മദ്ധ്യേ. താൽപര്യമുള്ളവർ കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം 12.08.2024 ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കമലേശ്വരത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോൺ -0471-2450773.

വിവിധ തസ്തികകളിൽ അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ വെള്ളായണിയിൽ പ്രവർത്തിച്ചു വരുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2024-2025 അദ്ധ്യയനവർഷം ഒഴിവുള്ള HSA സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്സ്, മാത്സ്, യു പി എസ് എ, ഹിന്ദി തസ്തികകളിലേക്കും മാനേജർ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്കും ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദവും, ബി.എഡും, TET/തത്തുല്യ യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെള്ളപ്പേപ്പറിൽ വിശദമായി തയ്യാറാക്കിയ ബയോഡാറ്റ, തസ്തികയ്ക്കനുസൃതമായിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (മാർക്കിന്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്. തിരിച്ചറിയൽ രേഖ എന്നിവ സഹിതം തിരുവനന്തപുരം, വെള്ളയമ്പലം, കനകനഗർ അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് നടക്കുന്ന വാക്ക്-ഇൻ- ഇന്റർവ്യൂ-ൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0471 2314238, 0471 2314232

തസ്തികയും ഇൻറർവ്യൂ തീയതിയും ചുവടെ:

  • എച്ച് എസ് എ സോഷ്യൽ സയൻസ്- 05.08.2024 രാവിലെ 10.30
  • എച്ച് എസ് എ ഫിസിക്കൽ സയൻസ്- 06.08.2024 രാവിലെ 10.30
  • എച്ച് എസ് മാത്സ്- 07.08.2024 രാവിലെ 10.30
  • യു പി എസ് എ - 08.08.2024
  • എച്ച് എസ് എ ഹിന്ദി- 09.08.2024 രാവിലെ 10.30
  • മാനേജർ കം റസിഡന്റ് ട്യൂട്ടർ- 10.08.2024 രാവിലെ 10.30.

നിഷ്-ൽ വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) സോഷ്യൽ വർക്കർ, സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് ആഗസ്റ്റ് 13, 14 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കൂടാതെ ഫിനാൻസ് ഏർലി ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലേക്ക് യോഗ്യരായവരിൽ നിന്നും അസിസ്റ്റന്റ്ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ തീയതികൾ, മറ്റു വിശദവിവരങ്ങൾ എന്നിവയ്ക്ക് http://nish.ac.in/others/career സന്ദർശിക്കുക.

പ്രിന്റിങ് ഗസ്റ്റ് ലക്ചറർ ഒഴിവ്

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളേജിൽ പ്രിന്റിങ് ഗസ്റ്റ് ലക്ചറർ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് രണ്ടിന് രാവിലെ 11 മണിക്ക് കോളേജിൽ ഹാജരാകണം.

നെയ്യാറ്റിൻകര പോളിടെക്നിക്കിൽ അസി.പ്രൊഫസർ

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഗണിത ശാസ്ത്രം, അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471- 2222935, 9400006418.

ഗവ. ആർട്സ് കോളജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖം

തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2024-25 അധ്യയന വർഷത്തിൽ ബോട്ടണി വിഷയത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി ആഗസ്റ്റ് ഏഴിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ചേംബറിൽ ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്ക്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം പങ്കെടുക്കാം.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനം

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ താത്കാലികമായി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.org.

സീനിയർ പെർഫ്യൂഷനിസ്റ്റ് അഭിമുഖം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സീനിയർ പെർഫ്യൂഷനിസ്റ്റിനെ താത്കാലികമായി നിയമിക്കുന്നതിന് ആഗസ്റ്റ് 13ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജിയിൽ ബി.എസ്.സി ബിരുദവും പെർഫ്യൂഷനിസ്റ്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ് എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2386000 (സി ടി വി എസ് ഡിപ്പാർട്ട്മെന്റ്).



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.