Sections

അധ്യാപക, ലാബ് അറ്റൻഡർ, മൾട്ടിപ്പർപ്പസ് വർക്കർ, ലാബ് ടെക്നീഷ്യൻ, ക്ലീനർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Jul 25, 2024
Reported By Admin
Job Offers

അധ്യാപക ഒഴിവിലേക്ക് അഭിമുഖം

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി (ഒഴിവ് 01), മാത്തമാറ്റിക്സ് (ഒഴിവ് 02) തസ്തികകളിൽ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. അൻപത് ശതമാനം മാർക്കിൽ കുറയാത്ത കെമിസ്ട്രി, മാത്തമാറ്റിക്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് അല്ലെങ്കിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. അഭിമുഖം യഥാക്രമം ജൂലൈ 29, 30 തീയതികളിൽ രാവിലെ 10ന് കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2360391

ഹോമിയോ ആശുപത്രിയിൽ ക്ലീനറുടെ ഒഴിവ്

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയിൽ താത്കാലിക ഒഴിവിലേക്ക് ക്ലീനറെ നിയമിക്കുന്നു. അറുപത് വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ ജൂലൈ 27 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7012006237, 9446224595

മൾട്ടി പർപ്പസ് വർക്കർ നിയമനം

വൈത്തിരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്ക് ഹെഡ്ക്വോർട്ടേഴ്സ് ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് ജീവനക്കാരെ നിയമിക്കുന്നു. ജൂലായ് 29 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയിൽ കൂടിക്കാഴ്ച നടക്കും. പത്താം തരം പാസ്സായതും ആശുപത്രിയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. കോവിഡ് ബ്രിഗേഡുമാരായി ജോലി ചെയ്തവർക്ക് മുൻഗണന നൽകും. ഫോൺ 04936 256229.

ലാബ് ടെക്നീഷ്യൻ നിയമനം

കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി എസ് സി എം എൽ ടി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്സ്. അഭിമുഖം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് താണയിലുളള ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ നടക്കും. ഫോൺ -04972706666.

താത്കാലിക നിയമനം

കെ.എസ്.സി.എസ്.ടി.ഇ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിന വേതനം 645 രൂപ. 2024 ജനുവരി 1ന് 36 വയസ്സ് കവിയരുത്. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ടിഷ്യുകൾച്ചർ ലാബുകളിലെ 3 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജൂലൈ 31ന് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.

ജൂനിയർ കൺസൾട്ടന്റ് നിയമനം

സംസ്ഥാന റഗുലേറ്ററി കമ്മീഷൻ ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 7. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.org.

ജൂനിയർ റസിഡന്റ് തസ്തികയിൽ താൽക്കാലിക നിയമനം*

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് 31 ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. ഫോൺ:0484-2754000.

അഭിമുഖം

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കെമിസ്ട്രി തസ്തികയിലെ (ഒഴിവ്-01) താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂലായ് 29ന് രാവിലെ 10 മണിക്കും കോളേജിൽ നടത്തും. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്സി കെമിസ്ട്രി നെറ്റ്/ പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന. അസിസ്റ്റന്റ് പ്രൊഫസർ മാത്തമാറ്റിക്സ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂലായ് 30ന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. ഒഴിവ് - 2, യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്സി മാത്തമാറ്റിക്സ് നെറ്റ്/ പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന. ഫോൺ: 0471 2360391.

എച്ച്.എസ്.ടി മാത്സിൽ ഭിന്നശേഷി ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി മാത്തമാറ്റിക്സ് വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കേൾവിക്കുറവ്- 1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. പത്താം ക്ലാസ്, മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ബിരുദവും, ബി.എഡ്/ ബി.ടി, യോഗ്യത പരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യം എന്നിവയാണ് യാഗ്യത. വയസ്സ് 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും). യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 31ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി കോളേജിൽ നേരിട്ട് ഹാജരാവണം. വിശദ വിവരങ്ങൾ കോളേജ് വെബ്സൈറ്റായ gctanur.ac.inൽലഭിക്കും.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.