- Trending Now:
കുഴിമണ്ണ ചുള്ളിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 17ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഫിസിക്സിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പി.എച്ച്.ഡിയുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 19ന് രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പോളിടെക്നിക് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
നിലമ്പൂർ ഗവ. കോളേജിൽ ജ്യോഗ്രഫി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 22ന് രാവിലെ 10.30ന് കോളേജിൽ വെച്ച് നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് ഉപവകുപ്പ് കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത പി.ജി, നെറ്റ് ,യോഗ്യതയുള്ള ഉദ്യാഗാർത്ഥികൾക്ക് പങ്കെടുക്കാം. ഫോൺ- 04931-260332.
ഹയർ എഡ്യൂക്കേഷൻ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയിൽ മൂന്ന് മാസം ദൈർഘ്യമുള്ള ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 13100 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 7736925907/9495999688.
മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച.്ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാത്ത്ലാബ് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ജി.എൻ.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് പാസായിരിക്കുകയും നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ ഉണ്ടായിരിക്കുകയും വേണം. കാത്ത്ലാബ്, എമർജൻസി കാഷ്വാലിറ്റി, ട്രോമ കെയർ, ഐ.സി.യു എന്നിവിടങ്ങളിൽ ഏതിലെങ്കിലും പ്രവൃത്തി പരിചയം നിർബന്ധമാണ്. പ്രായപരിധി 45 വയസ്സ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ആഗസ്റ്റ് 21ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രന്റിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക്: 0483 2766425.
ആലപ്പുഴ: മാരാരിക്കുളം വടക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി. യിലേക്ക് ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 19-ന് രാവിലെ 11-ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. എം.ബി.ബി.എസ്. യോഗ്യതയുള്ളവർ രേഖകളുമായി ഹാജരാകണം.
തിരുവനന്തപുരത്ത് എയ്ഡഡ് സ്കൂളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. എച്ച്.എസ്.ടി മലയാളം വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ചപരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ, മലയാളത്തിൽ ബിരുദം, ബി.എഡ്. / ബിടി / എൽ.ടി, യോഗ്യത പരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി -1) സംവരണം ചെയ്ത് തസ്തികയിൽ ഹിന്ദി ബിരുദമുള്ളവർക്കാണ് അവസരം. യോഗ്യത പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കേൾവിക്കുറവ് -1) സംവരണം ചെയ്ത് തസ്തികയിൽ, ടി.ടി.സി, ഡി.എഡ് അല്ലെങ്കിൽ എതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് വിജയവും, യോഗ്യത പരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യം ഉള്ളവർക്ക് അവസരമുണ്ട്. 18 നും 40 നുമിടയിലാവണം പ്രായം. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 20 നകം പേര് രജിസ്റ്റർ ചെയ്യണം.
കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 16 ന് രാവിലെ 10 ന് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ എസ് പി ആൻഡ് ബി സി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിന്റെ നിയന്ത്രണ പരിധിയിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക്പ്ലേസ് സ്കിൽ താത്ക്കാലിക അധ്യാപക ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 30നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.erckerala.org.
ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഒരു സെക്യൂരിറ്റിയുടെ ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. വിമുക്തഭടന്മാർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രായപരിധി 45 വയസ്. താത്പര്യമുള്ളവർ ഓഗസ്റ്റ് 17 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.