- Trending Now:
തൃശ്ശൂർ ഗവ. ഡെന്റൽ കോളജിലെ ഒ.എം.എഫ്.എസ്, പീഡോഡോണ്ടിക്സ്, പെരിയോഡോണ്ടിക്സ്, കൺസർവേറ്റീവ് ഡെന്റിസ്ട്രി വിഭാഗങ്ങളിൽ സീനിയർ റെസിഡന്റുമാരുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പി.ജി യാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം നവംബർ 26 ന് രാവിലെ 11 ന് അഭിമുഖത്തിനായി കോളേജിൽ എത്തിച്ചേരണം.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് കോഴ്സിൽ പരിശീലകനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക : 9495999731, 8281269859, 8330092230.
കോട്ടക്കൽ പുതുപറമ്പിലെ ഗവ. വനിത പോളിടെക്നിക്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ബ്രാഞ്ചിൽ കമ്പ്യൂട്ടർ ലെക്ചറർ നിയമനത്തിനുള്ള ഇന്റർവ്യൂ നവംബർ 25ന് രാവിലെ 10ന് കോളജ് ഓഫിസിൽ നടക്കും. കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഓപ്ഷണൽ പേപ്പറായി 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എം.ബി.എ/60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എം.സി.എയും ബിസിനസ് മാനേജ്മെന്റിൽ ഡിപ്ലോമയും/60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബി.ടെക്ക് കമ്പ്യൂട്ടർ സയൻസും എം.ബി.എയും എന്നിവയാണ് യോഗ്യത. ഫോൺ: 04832750790.
കണ്ണൂർ ഗവ. ടി.ടി. ഐ (മെൻ) & മോഡൽ യു പി സ്കൂളിൽ എൽ പി എസ് ടി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 23 ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുമായി എത്തണം. ഫോൺ- 0497 2701203.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) ബൈ ട്രാൻസ്ഫർ (കാറ്റഗറി നമ്പർ : 591 /2023) തസ്തികയിൽ ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസിൽ നവംബർ 27 ന് നടത്തും. ഇതു സംബന്ധിച്ച മെസ്സേജുകൾ ഫോൺ, പ്രൊഫൈൽ മുഖേന നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലൊഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ പെർഫോർമ, ഒറ്റത്തവണ പ്രമാണ പരിശോധന സർട്ടിഫിക്കറ്റ്, മറ്റ് അസ്സൽ പ്രമാണങ്ങൾ, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ സഹിതം അന്നേ ദിവസം നിശ്ചിത സമയത്ത് കോഴിക്കോട് ജില്ലാ ഓഫീസിൽ എത്തണം.
ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിൽ സ്ക്രബ് നഴ്സുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പി എസ് സി അംഗീകരിച്ച ബി എസ് സി/ ജിഎൻഎം നഴ്സിങ് കോഴ്സ്, കാത്ത് ലാബിൽ സ്ക്രബ് നഴ്സ് തസ്തികയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം നവംബർ 26ന് രാവിലെ പത്തിനകം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റർവ്യൂവിന് എത്തണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.