Sections

Job News: സീനിയർ റസിഡന്റ്, അധ്യാപക, ക്യാമ്പ് ഫോളോവർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, കമ്പ്യൂട്ടർ പ്രോഗ്രാമർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Jan 02, 2025
Reported By Admin
Recruitment opportunity for various posts like Senior Resident, Teacher, Camp Follower, Guest Instru

കരാർ നിയമനം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക്, അനസ്തേഷ്യോളജി വിഭാഗങ്ങളിലായി സീനിയർ റസിഡന്റ് തസ്തികകളിൽ ഒരു മാസത്തിനുള്ളിൽ നിലവിൽ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്ക് കരാർ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എംഡി / എംഎസ് / ഡിഎൻബിയും ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജനുവരി 13 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിനായി ഹാജരാകണം.

ക്യാമ്പ് ഫോളോവർ നിയമനം

ജില്ല ഹെഡ് ക്വാർടെർസ് (ഡിഎച്ച്ക്യൂ) ക്യാമ്പിൽ ക്യാമ്പ് ഫോളോവർമാരുടെ ഒഴിവുകളിലേക്ക് (സ്വീപ്പർ 6, കുക്ക് 4, ബാർബർ 2, ധോബി 1) 675 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് നിയമിക്കും. കൂടിക്കാഴ്ച ജനുവരി ആറിന് രാവിലെ പത്തിന് കാസർകോട് ജില്ലാ സായുധ സേന ക്യാമ്പിൽ വെച്ച് നടത്തും. താൽപ്പര്യമുള്ളവർ ആധാർ കാർഡിന്റെ പകർപ്പുമായി ഹാജരാകണം.

അധ്യാപക ഒഴിവ്

പെർഡാല ഗവൺമെന്റ് ഹൈസ്കൂളിൽ എൽ.പി എസ്.ടി മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ജനുവരി നാലിന് രാവിലെ 10.30ന് കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ- 9048405684.

ഫിസിക്സ് അധ്യാപക ഒഴിവ്

പട്ടികജാതി വികസന വകുപ്പിലെ പുന്നപ്ര ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (എംആർഎസ് പുന്നപ്ര) ഹയർസെക്കൻഡറി ഫിസിക്സ് അധ്യാപക താൽക്കാലിക നിയമത്തിന് 56 വയസ്സ് കവിയാത്ത വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് മുൻഗണന. യോഗ്യത രേഖകൾ സഹിതം സീനിയർ സൂപ്രണ്ട്, ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ പുന്നപ്ര, വാടക്കൽ പി ഒ 688003 ആലപ്പുഴ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജനുവരി 7 ന് വൈകിട്ട് നാലുമണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7902544637.

ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ

ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ നിലവിലുള്ള ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഇലക്ട്രോണിക്സിലോ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിലോ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലോ ഉള്ള എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും/ഇലക്ട്രോണിക്സിലോ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷനിലോ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലോ ഉള്ള 3 വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും/ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ എൻടിസി/എൻഎസി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകർപ്പും സഹിതം 2025 ജനുവരി ഏഴിന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0479 2457496.

കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിഎസ്സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഡിഗ്രിയും പിജിഡിസിഎയും (ഐഎച്ച്ആർഡി/ ഡിടിഇ തത്തുല്യം). യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി ജനുവരി ആറിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

പള്ളിപ്പാട് ഗവ. ഐടിഐയിൽ സർവേയർ ട്രേഡിലെ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനായി ഈഴവ, ബില്ലവ, തീയ്യ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സിവിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയമോ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയമോ അല്ലെങ്കിൽ സർവെ ട്രേഡിലുള്ള എൻടിസി അല്ലെങ്കിൽ എൻഎ സി യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകർപ്പും സഹിതം ജനുവരി ഏഴിന് രാവിലെ 11 മണിക്ക് അഭിമുഖത്തിനായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 04792406072, 9946972672.

ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവ്

കളമശേരി ഗവ.ഐ ടി ഐ യിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ ഇനി പറയുന്ന ട്രേഡിൽ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24000 രൂപ ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി മൂന്നിന് രാവിലെ 11-ന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐടിഐയിൽ ഹാജരാകണം. മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് യോഗ്യത: ഓട്ടോമൊബൈൽ/ മെക്കാനിക്കൽഎഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ഓട്ടോമൊബൈൽ സ്പെസിഫിക്കേഷൻ), ഡിഗ്രിയും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മേൽ വിഷയങ്ങളിൽ ഡിപ്ലോമയും അംഗീകൃത സ്ഥാപനത്തിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ നാഷണൽ ക്രാഫ്റ്റ്സ് ഇൻസ്ട്രക്റ്റർ സർട്ടിഫിക്കറ്റോടു കൂടിയ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്/ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. ഷീറ്റ് മെറ്റൽ വർക്കർ (ഇടിബി) യോഗ്യത:മെക്കാനിക്കൽ /മെറ്റലർജി /പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് മെക്കാട്രോണിക്സ് തുടങ്ങിയവയിൽ അംഗീകൃത എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അംഗീകൃത മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ എൻ.ടി.സി/ എൻഎ സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.