Sections

റേഡിയോ ഗ്രാഫർ, ട്രേഡ്സ്മാൻ, ടെലഫോൺ ഓപ്പറേറ്റർ, ഹൗസ്കീപ്പിംഗ് സ്റ്റാഫ്, അധ്യാപക, ആശാവർക്കർ, മൾട്ടി പർപ്പസ് വർക്കർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Oct 19, 2024
Reported By Admin
Recruitment opportunity for various posts like Radiographer, Tradesman, Telephone Operator, Housekee

റേഡിയോഗ്രാഫർ അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ റേഡിയോഗ്രാഫർ എം.ആർ.ഐ പരിചയമുള്ള റേഡിയോഗ്രാഫർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒക്ടോബർ 23ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. 9 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ വച്ചാണ് ഇൻറർവ്യൂ.. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 9 മണിക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളും ആയതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം. ബയോളജി വിഷയമായുള്ള പ്ലസ് ടൂ വാണ് അടിസ്ഥാന യോഗ്യത. ഡി.ആർ.ടി, ഡി.ഡി.ആർ.ടി, ബി.എസ്.സി എം.ആർ.ടി സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ അംഗീകരിച്ചത് ഉണ്ടാവണം. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. കുറഞ്ഞത് രാണ്ടാ അതിലധികമോ വർഷം റേഡിയോഗ്രാഫറായി എം.ആർ.ഐയിലും സി.റ്റി.യിലും ഡിജിറ്റൽ എക്സ് റേയിലുമുള്ള പ്രവൃത്തി പരിചയം എന്നിവ പരിഗണിക്കും.
എം.ആർ.ഐ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഹൗസ് കീപ്പിംഗ് സ്റ്റാഫ് അഭിമുഖം 23ന്

സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി ഡി.റ്റി.സി സൗത്ത് തിരുവനന്തപുരം ഓഫിസിലേയ്ക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. പ്രതിദിനം 320 രൂപ വേതനമായി നൽകും. ഒക്ടോബർ 23 രാവിലെ 11.30ന് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ ആറാം നിലയിലുളള ആർ.ടി.ഒ (എൻ.എസ്) കോൺഫറൻസ് ഹാളിലാണ് അഭിമുഖം നടക്കുന്നത്. സമാന ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സി-ഡിറ്റ് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9562965123.

ടെലഫോൺ ഓപ്പറേറ്റർ അഭിമുഖം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ടെലഫോൺ ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 25 ന് അഭിമുഖം നടത്തുന്നു. എസ്എസ്എൽസി / തത്തുല്യവും പിബിഎക്സ് സിസ്റ്റം കൈകാര്യം ചെയ്യുന്നതിലുള്ള 6 മാസത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 18-41 വയസ്. പ്രതിദിന വേതനം 675 രൂപ. രാവിലെ 11 മണിക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ബന്ധപ്പെട്ട അസൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം - 695 010, ഫോൺ: 0471 - 2720977.

ട്രേഡ്സ്മാൻ അഭിമുഖം

നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (ടേർണിംഗ്) തസ്തികയിൽ താൽക്കാലിക നിയമനത്തിന് ഒക്ടോബർ 23ന് അഭിമുഖം നടത്തുന്നു. ഐ റ്റി ഐ / വി എച്ച് എൽ ഇ / കെജിസിഇ / ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, ഓരോ പകർപ്പ് എന്നിവയുമായി രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0472 2812686, 9400006460.

ട്രേഡ് ടെക്നീഷ്യൻ അഭിമുഖം

ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ 2024 - 25 അധ്യയന വർഷത്തേക്ക് ട്രേഡ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഒക്ടോബർ 21 ന് അഭിമുഖവും പ്രായോഗിക പരീക്ഷയും നടത്തുന്നു. കാർപെന്ററി, സ്മിത്ത്, മെഷിനിസ്റ്റ്, പ്ലംബർ ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട ട്രേഡിൽ ടിഎച്ച്എസ്എൽസി / ഐടിഐ / കെജിസിഇ / വിഎച്ച്എസ്സി ആണ് യോഗ്യത. പ്രായപരിധി 18-36 വയസ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: https://www.gecbh.ac.in, 0471 - 2300484.

അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) താൽക്കാലിക നിയമനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികകയിലേക്ക് എം.പാനൽ ലിസ്റ്റ് തയ്യാറാക്കുന്നു. സ്ഥിരനിയമനം നടക്കുന്നത് വരെ സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ഏകീകൃത തുകയ്ക്ക് ജോലി ചെയ്യാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികളിൽനിന്നാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ/കേന്ദ്ര സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. സമാന വകുപ്പുകളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളതും സമാന തസ്തികകളിൽ നിന്ന് വിരമിച്ചതുമായ ഓവർസിയർമാർക്ക് ഓവർസിയർ തസ്തികയിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 25. കൂടുതൽ വിവരങ്ങൾക്ക് 04862 232402.

മൾട്ടി പർപ്പസ് വർക്കർ ഒഴിവ്

ജില്ലയിൽ ആരോഗ്യവകുപ്പ് കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.ഒക്ടോബർ 28 രാവിലെ 10 ന് അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ വയസ് , യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസൽ സെർട്ടിഫിക്കേറ്റുകളും പകർപ്പുകളുമായി ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തിചേരേണ്ടതാണ്. അഭിമുഖത്തിന് 20 പേരിൽ കൂടുതൽ ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ നടത്തും. എച്ച്എസ്ഇ / വിഎച്ച്എസ്ഇ (ബയോ - സയൻസ്) വിത്ത് ഡിസിഎ ആണ് യോഗ്യത. പ്രായപരിധീ 2024 ജനുവരി ഒന്നിന് നാൽപത് വയസ് കവിയരുത്. കൂടുതൽ വിവങ്ങൾക്ക് 04862 291782.

ആശാവർക്കർ നിയമനം

ചക്കുപളളം ഗ്രാപഞ്ചായത്തിലെ 4,6,15 വാർഡുകളിലേക്ക് ആശാവർക്കർമാരെ നിയമിക്കുന്നു. ഒക്ടോബർ 22 രാവിലെ 11.30 ന് വാക് ഇൻ ഇന്റർവ്യു നടക്കും. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായവരും അതത് വാർഡുകളിൽ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി 25 നും 45 നും ഇടയിൽ. പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ വെളള പേപ്പറിൽ തയ്യാറക്കിയ അപേക്ഷ, ബയോഡാറ്റ,,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി നേരിട്ട് ഹാജരാകണം.

അധ്യാപക അഭിമുഖം

തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളുകളിലേക്ക് നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി നോക്കുന്ന താത്പര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഒക്ടോബർ 24ന് അഭിമുഖം നടത്തും. പങ്കെടുക്കാൻ താത്പര്യപ്പെടുന്ന അധ്യാപകർ രാവിലെ 8ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണം. വിശദവിവരങ്ങൾക്ക്: www.education.kerala.gov.in.

സംഗീത കോളേജിൽ ഗസ്റ്റ് ലക്ചർ

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വയലിൻ വിഭാഗത്തിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചർ തസ്തികയിലേക്ക് താത്കാലിക നയിമനത്തിന് ഒക്ടോബർ 23 ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്ക് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെുടക്കാം. ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.