- Trending Now:
ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ജില്ലാ ഹെൽത്ത് ഫാമിലി വെൽഫയർ സൊസൈറ്റിയിൽ മെഡിക്കൽ ഓഫീസർ (ഡെന്റൽ),ടി.ബി ഹെൽത്ത് വിസിറ്റർ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.പ്രായം 2024 ജൂലൈ ഒന്നിന് 40 വയസ്. ഓരോ തസ്തികയിലേക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് :https://forms.gle/PkukYtkfJpyLC52p7.ടി.ബി ഹെൽത്ത് വിസിറ്റർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്:https://forms.gle/qoHQD46ZmkeFd5XT8. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകൃത ബി.ഡി.എസ് ബിരുദവും കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. സയൻസിൽ ബിരുദം അല്ലെങ്കിൽ സയൻസിൽ ഇന്റർമീഡിയറ്റ് (10 + 2). കൂടാതെ എം.പി.ഡബ്ലിയു/ എൽ.എച്ച്.വി/ എ.എൻ.എം ആരോഗ്യപവർത്തനം / സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആരോഗ്യ വിദ്യാഭ്യാസം /കൗൺസിലിംഗിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഉന്നത കോഴ്സ് അല്ലെങ്കിൽ ടി.ബി ഹെൽത്ത് വിസിറ്റേഴ്സിനുള്ള അംഗീകൃത കോഴ്സ്,കംപ്യൂട്ടർ ഓപ്പറേറ്റിംഗിൽ കുറഞ്ഞത് രണ്ടു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഉള്ളവർക്ക് ടി.ബി ഹെൽത്ത് വിസിറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. എം.പി.ഡബ്ളിയു വിൽ പരിശീലന കോഴ്സ് അല്ലെങ്കിൽ അംഗീകൃത സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് പാസായിട്ടുള്ളവർക്ക് മുൻഗണന. അപേക്ഷകൾ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിന് മുൻപായി ജില്ലാ പ്രോഗ്രാം മാനേജർ,ആരോഗ്യകേരളം, ജനറൽ ആശുപത്രി കോമ്പൗണ്ട്,ജില്ലാ ടി.ബി സെന്ററിനു സമീപം,കോട്ടയം എന്ന വിലാസത്തിൽ പ്രായം,യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സമർപ്പിക്കണം.
തൃശൂർ കൈപ്പമംഗലം ചെമ്മീൻ വിത്ത് ഉൽപ്പാദന കേന്ദ്രത്തിൽ 2024-25 സാമ്പത്തിക വർഷത്തേക്ക് കാര ചെമ്മീൻ കുഞ്ഞുങ്ങളുടെ ഉത്പ്പാദന ആവശ്യത്തിലേക്ക് കമ്മീഷൻ അടിസ്ഥാനത്തിൽ ടെക്നിഷ്യനെ നിയമിക്കുന്നു. പ്രവർത്തി പരിചയമുള്ള ടെക്നീഷ്യന്മാർ ഓഗസ്റ്റ് 5 ന് വൈകീട്ട് 3 നകം തൃശ്ശൂർ കൈപ്പമംഗലം ചെമ്മീൻ വിത്ത് ഉൽപ്പാദന കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ mfedhtcr@yahoo.co.in എന്ന ഇ-മെയിൽ വഴിയോ സമർപ്പിക്കാം. വിലാസം മത്സ്യഫെഡ് പ്രോൺ ഹാച്ചറി പുന്നക്കച്ചാൽ കൈപ്പമംഗലം ബീച്ച്, തൃശൂർ. വിശദ വിവരങ്ങൾക്കായി ഫോൺ: 9526041111, 9526041119.
താനൂർ സി.എച്ച്.എം.കെ.എം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, വളവന്നൂർ അൻസാർ അറബിക് കോളജ്, കാട്ടിലങ്ങാടി ആതവനാട് ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് വുമൺസ് കോളജ് എന്നിവിടങ്ങളിലേക്ക് സൈക്കോളജി അപ്രന്റീസിനെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത- സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/ എം.എസ്.സി റഗുലർ). ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കൽ / കൗൺസിലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയം. യോഗ്യരായവർ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 ന് അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം താനൂർ സി.എച്ച്.എം.കെ.എം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. നിയമം ലഭിക്കുന്നവർക്ക് ഒരേസമയം മേൽ പറഞ്ഞ കോളജുകളിലെ ജീവനി കൗൺസിലർ സ്ഥാനം ഉണ്ടായിരിക്കും. ഫോൺ: 0494 2582800, 9188900200.
ചേലക്കര ഗവ. പോളിടെക്നിക് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത- ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 30ന് രാവിലെ 11ന് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോൺ: 04884 254484.
ഇരിങ്ങാലക്കുട ജി.എൽ.പി.എസിൽ പ്രീ-പ്രൈമറി സ്ഥിരം അധ്യാപക ഒഴിവിലേക്ക് നിയമിക്കുന്നതിന് ജൂലൈ 30 രാവിലെ 10.30ന് അഭിമുഖം നടത്തും. സർക്കാർ നിഷ്കർഷിച്ച സ്ഥാപനങ്ങളിൽ നിന്നും രണ്ടുവർഷത്തെ ടി.ടി.സി യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ: 0480 2825289.
ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ചാത്തന്നൂർ സെന്ററിൽ ഒഴിവുള്ള ടൈലറിങ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കും. യോഗ്യത: എസ്.എസ്.എൽ.സി / തത്തുല്യം, കെ.ജി.ടി.ഇ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി. യോഗ്യരായവർ ജൂലൈ 31ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
പാലക്കാട് സർക്കാർ പോളിടെക്നിക് കോളെജിലേക്ക് ഡെമോൺസ്ട്രേറ്റർ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 31ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0491 2572640.
എറണാകുളം ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ - ഹോമിയോപ്പതി വകുപ്പിലെ ഫാർമസിസ്റ്റ് തസ്തികയിലേക്ക് വാക് ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യത സിസിപി/എൻസിപി അല്ലെങ്കിൽ തത്തുലും. ഓഗസ്റ്റ് എട്ടിന് രാവിലെ ഒമ്പതിന് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ്/ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യതയുടെ അസൽ സർട്ടിഫിക്കറ്റ്, ജനന തീയതി തെളിയിക്കുന്ന അസൽ രേഖ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, (മുകളിൽ കൊടുത്ത രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ ഹാജരാക്കണം) സഹിതം എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എത്തിച്ചേരണം. പ്രതിമാസ വേതനം - 14700 രൂപ.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.