Sections

സൈക്യാട്രിക് സോഷ്യൽ വർക്കർ, സിമെറ്റിൽ ട്യൂട്ടർ, ക്ലേവർക്കർ, അധ്യാപക, സ്പീച്ച് തെറാപ്പിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Sep 26, 2024
Reported By Admin
Psychiatric Social Worker Vacancy at Mananthavady Govt Hospital and Various Job Openings in Kerala

സൈക്യാട്രിക് സോഷ്യൽ വർക്കർ ഒഴിവ്

മാനന്തവാടി ഗവ ആശുപത്രിയിലെ 'വിമുക്തി' ലഹരി വിമോചന കേന്ദ്രത്തിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ താത്ക്കാലിക നിയമനം. എം.ഫിൽ, സൈക്യാട്രിക് സോഷ്യൽ വർക്കിൽ പി.ജി ഡിപ്ലോമയുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ രേഖകളുമായി ഒക്ടോബർ മൂന്നിന് രാവിലെ 11 ന് മെഡിക്കൽ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ- 04935 240390.

കൂടിക്കാഴ്ച 30 ന്

എടവക ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് ഓവർസിയർ, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവ്യത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. മൂന്ന് വർഷം പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്ട്സ്മാൻ സിവിൽ സർട്ടിഫിക്കറ്റാണ് അക്രഡിറ്റഡ് ഓവർസിയർ യോഗ്യത. ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവർക്ക് അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റിന് (എസ്.ടി സംവരണം) അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി സെപ്തംബർ 30 ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ 04395240366.

സിമെറ്റിൽ ട്യൂട്ടർ/ ലക്ചറർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുളള ഉദുമ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ / ലക്ചർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. എം.എസ്.സി നഴ്സിംഗ് ബിരുദം / ബി.എസ്.സി നഴ്സിങ് ഒരു വർഷത്തെ പ്രവൃത്തി പരിചയം സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പരമാവധി പ്രായം 50 വയസ്സ്. സർക്കാർ സർവീസ്, മിലിറ്ററി സർവീസ്, റെയിൽവേ സർവീസ് എന്നിവിടങ്ങളിൽ നിന്നും വിരമിച്ച 60 വയസ്സ് കഴിയാത്തവർക്കും അപേക്ഷിക്കാം. ജനറൽ വിഭാഗത്തിന് 200 രൂപയും എസ്.സി/ എസ്.റ്റി വിഭാഗത്തിന് 100 രൂപയുമാണ് ഫീസ്. www.simet.in ലെ SB Collect മുഖേന അടയ്ക്കാം. വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ബയോഡറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തി പരിചയസർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, സംവരണാനുകൂലമുള്ള ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഒക്ടോബർ 10 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471 2302400 ലും www.simet.in .

ക്ലേവർക്കർ അഭിമുഖം

ഫൈൻ ആർട്സ് കോളേജിൽ ക്ലേവർക്കർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് സ്ഥാപനത്തിൽ നടക്കും. എസ്.എസ്.എൽ.സിയും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെറാകോട്ടയിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലും ക്ലേമോഡലിംഗിലുമുള്ള മൂന്നു വർഷത്തെ പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.

അധ്യാപക അഭിമുഖം

ഫൈൻ ആർട്സ് കോളേജിൽ ലക്ചറർ (ഗ്രാഫിക്സ്) തസ്തികയിലേക്ക് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്ന് ഗ്രാഫിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം. പെയിന്റിംഗിലെ ബിരുദത്തിന് തത്തുല്യമായ ഡിപ്ലോമയും പരിഗണിക്കും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.

സ്പീച്ച് തെറാപ്പിസ്റ്റ് ഇന്റർവ്യൂ 8 ന്

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സിഡിഎംസി പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഇന്റർവ്യൂ ഒക്ടോബർ എട്ടിന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ. യോഗ്യത: BASLP വിത്ത് ആർസിഐ രജിസ്ട്രേഷൻ. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എത്തണം. ഫോൺ: 0495-2430074.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.