Sections

പ്ലീഡർ, എൽപിഎസ്ടി, ഗസ്റ്റ് അധ്യാപക, ഓഫീസ് അറ്റൻഡന്റ്, ഇന്റേൺഷിപ്പ് ട്രെയിനി തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Jul 15, 2024
Reported By Admin
Job Offers

പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിലേക്ക് നിയമനം

മാനന്തവാടി മുൻസിഫ് കോടതിയിലെ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് തസ്തികയിലേക്ക് 5അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പേര്, അഡ്രസ്സ്, വയസ്സ്, ജനനതീയതി, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി, യോഗ്യത, അഭിഭാഷകരായുള്ള പ്രവർത്തി പരിചയം, എൻ റോൾമെന്റ് നമ്പർ ആന്റ് തിയതി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലൈ 25 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ ജില്ലയിലെ സ്ഥിര താമസക്കാരും, സർക്കാർ കേസുകൾ കൈകാര്യ ചെയ്യുന്നതിൽ തൽപ്പരരും ആയിരിക്കണം. 2023 നവംബർ മാസത്തിലെ അറിയിപ്പ് പ്രകാരം അപേക്ഷ നൽകിയവർ അപേക്ഷിക്കേണ്ടതില്ല.

അഭിമുഖം

വാരാമ്പറ്റ ഗവ ഹൈസ്ക്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ദിവസവേതാടിസ്ഥാനത്തിൽ താത്കാലിക നിയമനം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജൂലൈ 18ന് രാവിലെ 10.30ന് അഭിമുഖത്തിന് ഓഫീസിലെത്തണം. ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം. ഫോൺ-9947565541.

ഇന്റേൺഷിപ്പ് ട്രെയ്നി

ലക്കിടിയിലെ എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി, മാനന്തവാടി സബ്ബ് കളക്ടർ ഓഫീസ് എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് ട്രെയ്നിയായി പ്രവർത്തിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള പട്ടിക വർഗ്ഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സബ്ബ് കലക്ടർ ആൻഡ് പ്രസിഡണ്ട് എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി പൂക്കോട്, വയനാട് വിലാസത്തിൽ ജൂലൈ 22ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. ഫോൺ 04936 292902 -9778783522.

ഗസ്റ്റ് അധ്യാപക നിയമനം

തോലനൂർ ഗവ ആർട്സ് ആൻഡ് സയൻസ് കോളെജിൽ 2024-25 അധ്യയന വർഷത്തേക്ക് ജേർണലിസം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരെയും പരിഗണിക്കും. കോളെജ് വിദ്യാഭ്യാസ വകുപ്പ് തൃശൂർ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരാകണം. താൽപര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 20ന് വൈകീട്ട് അഞ്ചിന് മുമ്പായി കോളെജിന്റെ artscollegetholanur@gmail.com എന്ന ഔദ്യോഗിക മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ബയോഡാറ്റയുടെ മാതൃക https://www.govtcollegetholanur.com/ എന്ന വെബ്സൈറ്റിൽ ലഭിക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള അഭിമുഖ തിയ്യതി പിന്നീട് അറിയിക്കും. ഈ അധ്യയന വർഷത്തിൽ മുൻ വിജ്ഞാപന പ്രകാരം നേരത്തെ അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ:9188900196.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.