- Trending Now:
ജില്ലാ പഞ്ചായത്ത് 2024-25 കാലയളവിലേക്ക് അനുവദിച്ച പാലിയേറ്റിവ് കെയർ പദ്ധതിയിലേക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ പ്രതിമാസ വേതനാടിസ്ഥാനത്തിൽ ജോലിക്കു താല്പര്യമുള്ള ഉദ്യോഗാർതഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും നിയമനം. വിദ്യാഭ്യാസ യോഗ്യത അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച ഡിപിടി/ബിപിടി/ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റ്. പ്രതിമാസ വേതനം. 20000. നിയമന കാലാവധി പദ്ധതി കാലയളവ്. ഇന്റർവ്യൂ ജനുവരി 24-ന്. അപേക്ഷകർ അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ അവയുടെ ഓരോ കോപ്പിയും സഹിതം 24-ന് ഉച്ചയ്ക്ക് ഒന്നിന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവർത്തന സമയത്ത് (1015 മുതൽ 05-15 വരെ ) നേരിട്ട് അറിയാം. ഫോൺ: 0484 2365933.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വിധവാ സംഘത്തിന്റെ മേൽനോട്ടത്തിൽ ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന ഷെർട്ടർ ഹോമിലേക്ക് മൾട്ടിപർപ്പസ് ഹെൽപ്പർ/ പ്യൂൺ തസ്തികയിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. പത്താം ക്ലാസ് വിജയമാണ് യോഗ്യത. പ്രായം 25 നും 45 നും ഇടയിൽ. ശമ്പളം: 5500 രൂപ. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള ബയോഡേറ്റ ജനുവരി 30 ന് വൈകീട്ട് അഞ്ചു മണിക്കകം ഡി.വി ഷെൽട്ടർ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരി ലൈൻ, ഒറ്റപ്പാലം, 679101 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0466 2240124.
ജില്ലാ കളക്ടർ ചെയർമാൻ ആയിട്ടുള്ള സേവക് (സെൽഫ എംപളോയ്ഡ് വർക്കേഴ്സ് അസോസിയേഷൻ കേന്ദ്ര) ന്റെ വിവിധ പോയിന്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പുരുഷ സെക്യൂരിറ്റി ജീവനക്കാരുടെ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയും 18 നും 38 നും ഇടയിൽ പ്രായമുള്ള പട്ടികജാതി പട്ടികവർഗ്ഗ യുവാക്കൾക്ക് അപേക്ഷിക്കാം. വിലാസം:മാനേജർ, സേവക് മുട്ടികുളങ്ങര, പാലക്കാട്-678594. അവസാന തിയതി: ഫെബ്രുവരി അഞ്ച്. ഫോൺ : 0491 - 2559807.
ഗവ. വിക്ടോറിയ കോളേജിൽ സൈക്കോളജി വകുപ്പിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യു ജി സി നെറ്റ് യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. അവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് ബിരുദാനന്തര ബിരുദ തലത്തിൽ നേടിയിട്ടുള്ളവരെയും പരിഗണിക്കുന്നതാണ്. അർഹരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 22ന് രാവിലെ 10 ന് കോളേജിൽ എത്തിച്ചേരണം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് മുമ്പ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ : 0491 2576773.
ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് ഹബ്ബ് ലാബിലെ
ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിലേക്ക് ജനുവരി 24ന് വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ അഭിമുഖത്തിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എൽ.റ്റി/ ഡി.എം.എൽ.റ്റി യാണ് യോഗ്യത. പ്രായം 20 മുതൽ 40 വയസ് വരെ. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജനുവരി 23ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി (കോൺടാക്ട് നമ്പർ സഹിതം) അപേക്ഷ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. ഇ-മെയിൽ ഐഡി - bdovzur@gmail.com
പട്ടികജാതി വികസന വകുപ്പിന് കീഴിലെ ആൺകുട്ടികളുടെ മാവൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ 2024-25 അധ്യയന വർഷം രാവിലെയും വൈകുന്നേരവും അഞ്ച് മുതൽ പത്തുവരെയുള്ള ക്ലാസുകളിലുള്ള അന്തേവാസികൾക്ക് ഇംഗ്ലീഷ്, സയൻസ്, സോഷ്യൽ സ്റ്റഡീസ്, വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിന് ട്യൂട്ടർമാരെ നിയമിക്കുന്നു. ജനുവരി 22 ന് രാവിലെ 11 മണിക്ക് കുന്നമംഗലം ബ്ലോക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം എത്തണം. ഹൈസ്കൂൾ വിഭാഗ ത്തിലെ അപേക്ഷകർ ബിഎഡ്/തതുല്ല്യ യോഗ്യത ഉളളവരായിരിക്കണം. ഫോൺ: 9447048178, 9495456579.
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അദ്ധ്യയന വർഷം ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എഐസിടിഇ, കേരള പി എസ് സി നിഷ്കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ വേണം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 21 ന് രാവിലെ 10.30 ന് സ്ഥാപനത്തിൽ നേരിട്ട് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.