- Trending Now:
നാറാത്ത് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിൽ ഓവർസിയറെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. മാർച്ച് ഒന്നിന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിലാണ് ഇന്റർവ്യൂ. ഐ.ടി.ഐ (സിവിൽ)/ഡിപ്ലോമ (സിവിൽ)/സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് യോഗ്യതയുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 04972796214.
പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പ്ലംബർ, ബയോ മെഡിക്കൽ ടെക്നീഷ്യൻ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40. യോഗ്യതകൾ: പ്ലംബർ -ഐടിഐ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ബയോ മെഡിക്കൽ ടെക്നീഷ്യൻ-ബയോ മെഡിക്കൽ എഞ്ചിനീയറിംഗിൽ പോളിടെക്നിക് ഡിപ്ലോമ. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം മാർച്ച് ഏഴിന് രാവിലെ 11ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ : 0468 2222364.
വനിത ശിശുവികസന വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന കൊടുങ്ങല്ലൂർ ഐ.സി.ഡി.എസിന്റെ പരിധിയിൽ എറിയാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ അങ്കണവാടി സെന്ററിൽ (നമ്പർ 58) ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് വർക്കർ തസ്തികയിലേക്ക് യോഗ്യത. പത്താംക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അപേക്ഷകൾ മാർച്ച് എഴിന് വൈകീട്ട് അഞ്ചിന് മുമ്പ് പഴയ എറിയാട് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ് കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 0480 2805595.
ചാക്ക ഗവ. ഐ.ടി.ഐ. യിൽ റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ ട്രേഡിലെ നിലവിലുള്ള ഒരു ജൂനിയർ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും 3 വർഷ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻഎസിയും ഒരു വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ലോമ / ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാർച്ച് 1ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ ഒ.ബി.ജി റേഡിയോ ഡയഗ്നോസിസ്, ഒഫ്താൽമോളജി, ജനറൽ സർജറി, സൈക്യാട്രി, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, കാർഡിയോളജി റെസ്പിറേറ്ററി മെഡിസിൻ, പീഡിയാട്രിക്സ്, മൈക്രോ ബയോളജി, പതോളജി എന്നീ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിലെ ഒഴിവുകളിലേക്കും പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎൻബി/ഡിഎം യും ടിസിഎംസി /കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം മാർച്ച് 4 ന് രാവിലെ 11 മണിക്ക് വയനാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.