Sections

മൾട്ടിപ പർപ്പസ് വർക്കർ, അക്കൗണ്ടന്റ്, അധ്യാപക, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Oct 21, 2024
Reported By Admin
Recruitment opportunity for various posts like Multi-Purpose Worker, Accountant, Teacher, Guest Inst

യങ്ങ് പ്രൊഫഷണലുകൾക്ക് അവസരം

റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എൽ.ഡി.എം) ന്റെ കീഴിൽ പ്രവർത്തിക്കുന്ന റിവർ മാനേജ്മെന്റ് സെന്ററിലെ ഗവേഷണ, പഠന പ്രോജക്ടുകളിലും മറ്റ് ഐ.ഇ.സി പ്രവർത്തനങ്ങൾക്കുമായി എൻവിയോൺമെന്റൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള യങ്ങ് പ്രൊഫഷണലിനെ പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. താമസം സൗജന്യമായിരിക്കും. എൻവിയോൺമെന്റൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും, ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഓൺലൈനായി ബയോഡേറ്റ സഹിതം ഒക്ടോബർ 30 നുള്ളിൽ അപേക്ഷിക്കേണ്ടതാണ്. ആവശ്യമായ പ്രവർത്തിപരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8129492545.

വാക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ഒക്ടോബർ 28 നുള്ളിൽ സമർപ്പിക്കേണ്ടതാണ്. ഉദ്യോഗാർഥികൾ അപേക്ഷയുടെ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക (പ്രോജക്റ്റ് ഉൾപ്പെടെ) വ്യക്തമായി രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി www.nam.kerala.gov.in സന്ദർശിക്കുക.

കെക്സോണിൽ നിയമനം

കെക്സോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് 30,000 രൂപ മാസ വേതന അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം കോം യോഗ്യതയും അഞ്ചു വർഷമെങ്കിലും പ്രവർത്തി പരിചയം, ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്വെയറിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. 50 വയസ് കഴിയാത്ത, കെക്സോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. അപേക്ഷകർ വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം kexconkerala2022@gmail.com എന്ന ഇമെയിലിൽ 2024 ഒക്ടോബർ 25 വൈകുന്നേരം 4 മണിക്കു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2320771.

അധ്യാപക ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ചക്കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. യോഗ്യത: പത്താം ക്ലാസ് പാസ്, ഡ്രോയിങ്ങിൽ/പെയിന്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം പാസായിരിക്കണം, യോഗ്യതാ പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. വയസ് 18-40. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 25നു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

പള്ളിക്കത്തോട് ഗവണ്മെന്റ് ഐടിഐയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിന് ഈഴവ വിഭാഗത്തിൽ പെട്ടവർക്കായി ഒക്ടോബർ 22 രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. മേൽവിഭാഗത്തിൽപെട്ടവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും: യോഗ്യത-ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി./എൻ.എ.സി. യും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും. അസൽ സർട്ടിഫിക്കട്ടുകൾ, പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0481 2551062, 6238139057.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.