- Trending Now:
നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജി.എൻ.എം നഴ്സിംഗ് വിത്ത് കേരള നഴ്സിംഗ് ആൻഡ് മിഡൈ്വഫ് കൗൺസിൽ രജിസ്ട്രേഷൻ/തത്തുല്യം. പ്രായ പരിധി : 40. ഗവ. മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് നൽകും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ പ്രോഗ്രാം മാനേജർ, നാഷണൽ ആയുഷ് മിഷൻ, സെക്കന്റ് ഫ്ലോർ, ജില്ലാ ആയുർവേദ ആശുപത്രി, പടന്നക്കാട് പി.ഒ, കാസർകോട് 671314 എന്ന വിലാസത്തിൽ ജനുവരി 28 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം https://nam.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഫോൺ- 8848002953.
നിലമ്പൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളെജിൽ സ്റ്റിച്ചിങ് ആൻഡ് ക്രാഫ്റ്റ് യൂണിറ്റിലേക്കുള്ള ട്രെയിനർമാരുടെ ഇന്റർവ്യു ജനുവരി 23 ന് രാവിലെ 11 ന് നടക്കും. യോഗ്യത പ്ലസ്ടു/ പ്രീഡിഗ്രി, ഫാഷൻ ഡിസൈനിങിലും ഗാർമെന്റ് ടെക്നോളജിയിലും ഡിപ്ലോമ, എംബ്രോയിഡറി, പേപ്പർ ബാഗ് മേക്കിങ്, ജുവല്ലറി മേക്കിങ്, പെയിന്റിങ് മറ്റു ക്രാഫ്റ്റുകൾ എന്നിവയിലുള്ള അറിവ്. താത്പര്യമുള്ളവർ അസ്സൽ രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 04931 260332.
തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ കെയർ ടേക്കെറെ (പുരുഷ ഉദ്യോഗാർഥികൾ) നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 28ന് രാവിലെ 10ന് നടക്കും. പ്ലസ് ടു യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0494- 2698400.
പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പരപ്പ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലേക്ക് പാർട്ട്ടൈം സ്വീപ്പറെ ദിവസവേതന വ്യവസ്ഥയിൽ നിയമിക്കുന്നതിന് ജനുവരി 23ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. കിനാനൂർ-കരിന്തളം, കോടോം-ബേളൂർ, ബളാൽ ഗ്രാമപഞ്ചായത്ത് പരിധികളിൽ താമസിക്കുന്നതും കുടുംബശ്രീ അംഗങ്ങളുമായ 70 വയസ്സ് കവിയാത്ത പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾ ആവശ്യമായ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക ഹാജരാകണം. ഫോൺ- 0467 2960111.
ജില്ലയിലെ പെരുവെമ്പ് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ബി.ഫാം,ഡി. ഫാം, കേരള ഫാർമ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പരിചയ സർട്ടിഫിക്കറ്റുകളുമായി ജനുവരി 27ന് രാവിലെ പെരുവെമ്പ് ഗ്രാമ പഞ്ചായത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. വിശദവിവരങ്ങൾ പെരുവെമ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ ലഭിക്കും. ഫോൺ:0491 2977011.
ഫിഷറീസ് വകുപ്പിന്റെ പദ്ധതിപ്രകാരം ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളിൽ പഠിക്കുന്ന, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കൗൺസിലിംഗ് സേവനം നൽകാനായി അഞ്ചു കൗൺസിലർമാരെ താൽക്കാലികമായി നിയമിക്കുന്നു. അധ്യയന കാലത്ത് സ്കൂളിലും ഒഴിവുസമയത്ത് ഓൺലൈൻ/ഭവന സന്ദർശനം/സ്കൂൾ ക്യാമ്പുകൾ എന്നിവ മുഖേനയും കൃത്യമായ മാർഗരേഖയിലൂടെ കട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി വർഷം മുഴുവൻ പ്രവർത്തിക്കാൻ താല്പര്യമുള്ള, യോഗ്യതയുളളവരെയാണ് വേണ്ടത്. മാസം 27000 രൂപയാണ് വേതനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 ന് വൈകീട്ട് അഞ്ച് മണി. പരീക്ഷ/സ്ക്രീൻ ടെസ്റ്റ്/അഭിമുഖം, അസൽ സാക്ഷ്യപത്രങ്ങളുടെ പരിശോധന എന്നിവ തിരുവനന്തപുരത്തെ ഫീഷറീസ് ആസ്ഥാന ഓഫീസിൽ നടത്തും. പ്രായം 25 നും 45 നും ഇടയിൽ. യോഗ്യത: മനഃശാസ്ത്രം/കൗൺസിലിംഗിൽ പിജി അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യൂ (മെഡിക്കൽ ആന്റ് സൈക്യാട്രി), സർക്കാർ മേഖലയിൽ കൗൺസിലിംഗ് നടത്തിയിട്ടുള്ള മൂന്ന് വർഷത്തെ പ്രവർത്തി പരിചയം, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക്/മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് (https://fisheries.kerala.gov.in), ഫോൺ: 0471-2305042.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം, കെഎഎസ്പിയ്ക്ക് കീഴിൽ പെരിനാറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്ക് 25000 രൂപ പ്രതിമാസ വേതന അടിസ്ഥാനത്തിൽ ഒരു വനിത ജീവനക്കാരിയെ നിയമിക്കുന്നു. യോഗ്യത: സൈക്കോളജി/ സോഷിയോളജി/ സോഷ്യൽ വർക്ക് എന്നിവയിൽ ഏതെങ്കിലും ബിരുദവും കൂടാതെ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (മെഡിക്കൽ ആന്റ് സൈക്കാട്രി സ്പെഷ്യലൈസേഷൻ). കൗൺസിലിംഗിൽ 6 മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 23 ന് 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂന് എത്തണം.
തിരുവനന്തപുരം നഗരസഭയിൽ നിലവിലുള്ള ആന്റി മൊസ്ക്വിറ്റോ കൺട്രോൾ വർക്കർ സ്ഥിരം ഒഴിവിലേക്ക് പരിഗണിക്കുന്നതിലേക്കായി 18-41 പ്രായപരിധിയിലുള്ള യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾ ജനുവരി 30 വൈകുന്നേരം 5 മണിക്കകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ട് ഹാജരായി രജിസ്ട്രേഷൻ ചെയ്യണം. എട്ടാം ക്ലാസ് ജയിച്ചിരിക്കണം. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. റീജിയണൽ ഫൈലേറിയ ട്രെയിനിംഗ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ആന്റി മൊസ്ക്വിറ്റോ കൺട്രോൾ ട്രെയിനിംഗ് പാസായിരിക്കണം. അല്ലെങ്കിൽ കേരള യൂണിവേഴ്സിറ്റി നടത്തുന്ന ഒരു മാസ ദൈർഘ്യമുള്ള ഹെൽത്ത് സാനിട്ടേഷൻ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര / സംസ്ഥാന / സ്വകാര്യ സ്ഥാപനത്തിൽ നിന്നും രണ്ട് വർഷത്തിൽ കുറയാതെയുള്ള സാനിട്ടേഷൻ വർക്കർ പരിശീലനം നേടിയിരിക്കണം.
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സെക്യൂരിറ്റി, ക്ലീനിങ്സ്റ്റാഫ്എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം. സെക്യൂരിറ്റി തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത - പത്താം ക്ലാസ്, ശമ്പളം - 10000 രൂപ. ക്ലീനിങ്സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത - അഞ്ചാം ക്ലാസ്, ശമ്പളം - 9000 രൂപ. മേൽ സൂചിപ്പിച്ച ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം ജനുവരി 26 ന് മുൻപായി നേരിട്ടോ hchildrenshome@gmail.com എന്ന മെയിൽ അഡ്രസിലേക്കോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക - 0484 - 2990744, 9495002183.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.