- Trending Now:
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അയിരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ നിയമനത്തിനായി 18നും 46നും ഇടയിൽ പ്രായമുള്ള അയിരൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിലെ ഉദ്യോഗാർഥികൾ കുറഞ്ഞത് എസ്.എസ്.എൽ.സി പാസായിരിക്കണം . ഹെൽപ്പർ തസ്തികയിലെ ഉദ്യോഗാർഥികൾക്ക് എഴുത്തും വായനയും അറിയണം. എസ്.എസ്.എൽ.സി പാസായവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും ഗ്രാമപഞ്ചായത്താഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽമാർഗമോ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം 689548 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോൺ. 0469 2997331.
വെച്ചൂച്ചിറ പോളിടെക്നിക് കോളജിൽ ദിവസവേതനാടിസ്ഥാനത്തിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് എന്നീ തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ഫസ്റ്റ് ക്ലാസാണ് ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് തസ്തികയുടെ യോഗ്യത.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും പിഎച്ച്ഡി നെറ്റുമാണ് അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് തസ്തികയുടെ യോഗ്യത. നിശ്ചിത യോഗ്യതയുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി പാസായ ഉദ്യോഗാർഥികളെയും പരിഗണിക്കും. താൽപര്യമുളള ഉദ്യോഗാർഥികൾ ബയോഡേറ്റ, മാർക്ക് ലിസറ്റ്, പത്താംതരം/ തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂലൈ 23 ന് രാവിലെ 10 ന് വെച്ചൂച്ചിറ പോളിടെക്നിക് കോളജിൽ നടത്തുന്ന ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04735 266671.
പത്തനംതിട്ട: വനിതാ-ശിശുവികസന വകുപ്പ് ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ കീഴിൽ നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായി ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുള്ള ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് : ഒന്ന്. യോഗ്യതകൾ: ബിരുദം/പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് /സോഷ്യൽ സയൻസസ് /ന്യൂട്രീഷൻ, സൂപ്പർവൈസറി വൈദഗ്ധ്യത്തോടുകൂടിയ കപ്പാസിറ്റി ബിൽഡിംഗിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയം, പ്രാദേശികഭാഷയിലും ഇംഗ്ലീഷിലും വാക്കാലുളളതും രേഖാമൂലമുളളതുമായ നല്ല ആശയവനിനിമയ കഴിവ്, കമ്പ്യൂട്ടർ /ഇന്റർനെറ്റ്/ ഇ-മെയിൽ എന്നിവയിൽ അറിവ്, ടീമിൽ പ്രവർത്തിക്കാനുളള കഴിവ്, വിപുലമായി യാത്ര ചെയ്യാനുളള സന്നദ്ധത. പ്രദേശവാസികൾക്ക് മുൻഗണന.
ഇടുക്കി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രിസം പദ്ധതിയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങളെല്ലാം നൽകിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോൾ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ളിക് റിലേഷൻസ് ഡിപ്ളോമയും അല്ലെങ്കിൽ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ളിക് റിലേഷൻസ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റേയും യോഗ്യത. ജേർണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇൻഫർമേഷൻ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിർബന്ധമല്ല. പ്ളസ് ടുവും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി, ഡിപ്ളോമ, സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് കണ്ടന്റ് എഡിറ്റർ പാനലിൽ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി 1ന്). ഒരാൾക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. വിശദവിവരങ്ങൾക്ക്: 0471- 2518637. വിശദമായ നോട്ടിഫിക്കേഷൻ www.prd.kerala.gov.inൽ ലഭ്യമാണ്.
തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ അന്തിക്കാട്, ചാവക്കാട്, പഴയന്നൂർ എന്നീ ബ്ലോക്കുകളിൽ രാത്രികാലങ്ങളിൽ (വൈകീട്ട് 6 മുതൽ രാവിലെ 6 വരെ, പഴയന്നൂർ ബ്ലോക്കിൽ രാത്രി 8 മുതൽ തെട്ടടുത്ത ദിവസം രാവിലെ 9 വരെ) കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിന് ഓരോ വെറ്ററിനറി സർജന്മാരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം 90 ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. യോഗ്യത വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും. വിരമിച്ചവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള വേതനം ലഭിക്കും. താത്പ്പര്യമുളളവർ തൃശ്ശൂർ പറവട്ടാനിയിലുള്ള ജില്ലാ വെറ്ററിനറികേന്ദ്രത്തിൽ ജൂലൈ 23 ന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2361216.
ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളെജിൽ 2024-25 അധ്യയന വർഷത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിന് ജൂലൈ 22ന് രാവിലെ 10ന് പരീക്ഷ/കൂടിക്കാഴ്ച നടത്തും. ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് ഒന്ന് തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ 24ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. 55 ശതമാനം മാർക്കോടെയുള്ള എം.എസ്.സി കണക്ക് അല്ലെങ്കിൽ തത്തുല്യവും മികച്ച അക്കാദമിക് റെക്കോർഡും യു.ജി.സി നെറ്റും ആണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയുടെ യോഗ്യത. ബി.ടെക് ഇൻ സി.എസ്.ഇ/ഐ.ടി ആണ് ഇൻസ്ട്രക്ടർ യോഗ്യത. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്കായി www.gecskp.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0466 2260565, 9400006412.
മരുതറോഡ് കുടുബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. ഡി.എം.എൽ.ടി/ബി.എസ്.സി എം.എൽ.ടി, പാരാമെഡിക്കൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. മരുതറോഡ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജൂലൈ 22ന് രാവിലെ പത്തിന് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505469.
സർക്കാർ പ്രൈമറി സ്ക്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിന് റിസോഴ്സ് ടീച്ചർമാരെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 25ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടക്കും. ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചർ/ഫങ്ഷണൽ), ഇംഗ്ലീഷിൽ ടി.ടി.സി/ഡി.എഡ്/ഡി.എൽ.എഡ്/ബി.എഡ് യോഗ്യതയുളളവർക്ക് പങ്കെടുക്കാം. എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ), അസാപ് സ്കിൽ ഡെവലെപ്പ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനിങ്, അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലുളള ഡിപ്ലോമ എന്നീ യോഗ്യതയുളളവർക്ക് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2505469.
പട്ടികവർഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസിന്റെ പ്രവർത്തന പരിധിയിലുള്ള പി.വി.ടി.ജി നഗറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ (അലോപ്പതി), ഫാർമസിസ്റ്റ് (അലോപ്പതി) തസ്തികകളിൽ നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അട്ടപ്പാടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായ നിരക്കിലുള്ള സർക്കാർ വേതനം അനുവദിക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട പട്ടികവർഗ്ഗവിഭാഗക്കാർക്ക് മുൻഗണന. തെരെഞ്ഞെടുക്കപ്പെടുന്നവർ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസറുമായി കരാർ ഒപ്പുവെയ്ക്കേണ്ടതാണെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 04924 254382, 264307. മെഡിക്കൽ ഓഫീസർ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള മെഡിക്കൽ ബിരുദം (എം.ബി.ബി.എസ്.), ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രവൃത്തിപരിചയം, ഉന്നത യോഗ്യതകൾ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പ്രായപരിധി 25-45. അഭിമുഖം ജൂലൈ 24ന് രാവിലെ 10.30ന്. ഫാർമസിസ്റ്റ് യോഗ്യത: പ്രീഡിഗ്രി/പ്ലസ്ടു/വി.എച്ച്.എസ്.സി, ഡി.ഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രായപരിധി 18-41. അഭിമുഖം ജൂലൈ 24ന് രാവിലെ 11.30ന്.
കൊണ്ടോട്ടി ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 24 ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എച്ച്. എസ്. എസ്. ടി. കൊമേഴ്സ് (സീനിയർ, ജൂനിയർ), അറബിക്, ഇകണോമിക്സ് (സീനിയർ), സോഷ്യോളജി, ഹിസ്റ്ററി, മലയാളം, ഉർദു, പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 20 ന് രാവിലെ ഒമ്പതു മണിക്ക് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2839492,9037433270.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.