- Trending Now:
തൃശ്ശൂർ ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ മേട്രൺ തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി.കോം, അക്കൗണ്ട്, സ്റ്റോർ എന്നിവ കൈകാര്യം ചെയ്യുന്നതിലും പരിപാലിക്കുന്നതിലുമുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഈ യോഗ്യതയുള്ള 18 നും 30 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10 നുള്ളിൽ അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിൽ പേര് രജിസ്റ്റർ ചെയണം.
ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്റ് ഗവ പോളിടെക്നിക്ക് കോളേജിൽ പ്രിന്റിങ് ടെക്നോളജി (ഡി-വോക്) വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 11 മണിക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഹാജരാവണം.
വാണിയംകളം ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങിൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സിയും എൻ.എ.സിയും (ഡ്രാഫ്ട്സ്മാൻ) മൂന്നു വർഷ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി ഹാജരാവണം.
ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിലേക്കും ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ട്രേഡ്സ്മാൻ തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സി വിജയവും കെ.ജി.സി.ഇ/എൻ.ടി.സി/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ യുമാണ് യോഗ്യത. ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് ഫെബ്രുവരി നാലിനും ട്രേഡ്സ്മാൻ തസ്തികയിലേക്ക് ഫെബ്രുവരി മൂന്നിനും രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് : www.gecskp.ac.in.
ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫെബ്രുവരി നാലിന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, തിരിച്ചറിയൽ രേഖകൾ സഹിതം രാവിലെ 10 മണിക്ക് മുൻപായി ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾ www.gecskp.ac.in ലഭിക്കും. ഫോൺ: 8057954060.
പാലക്കാട് ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സാ സേവനം, തെരുവു നായ പ്രജനന നിയന്ത്രണ പദ്ധതി എന്നിവയ്ക്കായി വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. 89 ദിവസത്തേക്കാണ് നിയമനം. പ്രതിമാസ ഹോണറേറിയം: 44,020 രൂപ. കേരള വെറ്ററിനറി കൗൺസിൽ രജിസ്റ്റർ ചെയ്തവർക്കായി (വെറ്ററിനറി സയൻസിൽ ബിരുദധാരികളായ തൊഴിൽ രഹിതർക്ക് മുൻഗണന) ഫെബ്രുവരി 10 ന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറിൽ വെച്ച് കൂടിക്കാഴ്ച നടക്കും. താൽപര്യമുള്ളവർ ഡിഗ്രി സർട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളുടെ പകർപ്പ് സഹിതം എത്തണം. തെരുവു നായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കൂടിക്കാഴ്ചക്കായി വരുന്ന ഉദ്യോഗാർത്ഥികൾ ഡബ്ല്യു.വി. എസ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. രാത്രികാല മൃഗചികിത്സാ സേവനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർ ബന്ധപ്പെട്ട ബ്ലോക്കിൽ നിശ്ചയിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ വൈകുന്നേരം ആറ് മുതൽ രാവിലെ ആറുവരെ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ഫെബ്രുവരി 5, 6, 7, 12, 13, 14, 19, 20, 21, 27, 28 തീയതികളിൽ നടക്കും. ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ മലപ്പുറം ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് ഓഫീസർ അറിയിച്ചു.
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ.709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ഇന്റർവ്യൂ ഫെബ്രുവരി അഞ്ച് മുതൽ 27 വരെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസിൽ വച്ചും, ഫെബ്രുവരി 12 മുതൽ 28 വരെ കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ എറണാകുളം മേഖലാ ഓഫീസിൽ വച്ചും നടത്തുന്നതാണ്. രാവിലെ 09.30 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 07.30 നും, ഉച്ചയ്ക്ക് 12.00 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ ഒമ്പതിനും അസൽ പ്രമാണങ്ങൾ, ഒടിവി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ സഹിതം ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് നേരിട്ട് ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.