- Trending Now:
ജവഹർ നവോദയ വിദ്യാലയത്തിൽ ടി.ജി.ടി മാത്ത്സ്, മേട്രൺ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബി.എസ്.എസി മാത്ത്സ്, ബി.എഡാണ് യോഗ്യത. മേട്രൺ തസ്തികയിലേക്ക് പത്താം ക്ലാസ് പാസാവണം. 35 - 55 നും ഇടയിൽ പ്രായം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ്, പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി സെപ്റ്റംബർ 11 ന് വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ- 04936 298550.
ജില്ലാ പി.എം.ജി.എസ്.വൈ ഓഫീസിൽ അക്രഡിറ്റഡ് ഓവർസീയർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സിവിൽ ഡിപ്ലോമയാണ് യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ സെപ്തംബർ 10 നകം എക്സിക്യൂട്ടീവ് എൻജിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, പോപ്പുലർ ബിൽഡിങ്, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ- 04936 203774.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂനിയർ സോഫ്റ്റ്വെയർ ഡെവലപ്പർ കോഴ്സ് ട്രെയിനറെ ആവശ്യമുണ്ട്. ബി.ടെക് കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ള ഉദ്യോഗർത്ഥികൾക്ക് അവസരം. താത്പര്യമുള്ളവർ സെപ്റ്റംബർ 9 നകം 7306159442, 7025347324 ബന്ധപ്പെടണം.
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി മലയാളം വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കേൾവി കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. മലയാളം ബിരുദവും ബി.എഡ്/ ബി.ടി/ എൽ.ടി പാസായിരിക്കണം. വയസ് 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 11 നകം പേര് രജിസ്റ്റർ ചെയ്യണം.
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ എൽ.ഡി ക്ലാർക്കിന്റെ ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തും. സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. 20 ന് വൈകിട്ട് 5 നകം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.