Sections

ജൂനിയർ റസിഡന്റ്, ക്വാളിറ്റി മോണിറ്റർ, മെഡിക്കൽ ഓഫീസർ (യുനാനി), ജേണലിസ്റ്റ് ട്രെയിനി, ട്യൂട്ടർ/ക്ലിനിക്കൽ ഇൻസ്ട്രക്ടർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, മൾട്ടി പർപ്പസ് വർക്കർ, അനസ്തെഷ്യോളജിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Feb 18, 2025
Reported By Admin
Recruitment opportunity for various posts like Junior Resident, Quality Monitor, Medical Officer (Un

വോക്ക് ഇൻ ഇന്റർവ്യൂ

കോന്നി മെഡിക്കൽ കോളജിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നതിന് വോക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 25 രാവിലെ 10.30ന് നടത്തും. എംബിബിഎസ് സർട്ടിഫിക്കറ്റ് , മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ,് മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖകൾ എന്നിവുടെ അസലും പകർപ്പും സഹിതം ഹാജരാകണം. രജിസ്ട്രേഷൻ രാവിലെ ഒമ്പത് മുതൽ 10 വരെ. പ്രവൃത്തിപരിചയമുളളവർക്കും ജില്ലയിലുളളവർക്കും മുൻഗണന. പ്രായപരിധി 50വയസ്. ഫോൺ : 0468 2344823.

വാക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി 25ന്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസിനെ ഒരു വർഷകാലയളവിലേക്ക് നിയമിക്കുന്നു. ബി.ടെക് (സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ) യോഗ്യതയുള്ള 28 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണ് ഉള്ളത്. പ്രതിമാസം സ്റ്റൈപ്പന്റായി 10,000 രൂപ ലഭിക്കും. താൽപര്യമുള്ളർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളും ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ ഫെബ്രുവരി 25ന് രാവിലെ 11ന് അഭിമുഖത്തിനായി എത്തിച്ചേരണം. മുമ്പ് ബോർഡിന്റെ അപ്രന്റീസായി പരിശീലനം പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങൾ www.kspcb.kerala.gov.in ൽ ലഭിക്കും. ഫോൺ 0491-3522360.

ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. എറണാകുളം ജില്ലയിൽ നിശ്ചിത യോഗ്യതയുള്ള 7 ക്വാളിറ്റി മോണിറ്റർമാരെ ഒരു വർഷക്കാലത്തേക്കാണ് എംപാനൽ ചെയ്ത് നിയമനം നടത്തുന്നത്. യോഗ്യത - തദ്ദേശ സ്വയംഭരണ, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സരക്ഷണം തുടങ്ങിയ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ചവരായിരിക്കണം. പ്രായം 65 വയസ്സിൽ താഴെ ആയിരിക്കണം. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തിയാകും നിയമനം.ഒരു ദിവസത്തെ സൈറ്റ് വിസിറ്റ് യാത്രാചെലവ് ഉൾപ്പെടെ 1455 രൂപ എന്ന പ്രതിദിന വേതന നിരക്കിൽ ഒരുമാസം പരമാവധി 21825 രൂപയാകും വേതനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 ന് വൈകിട്ട് 5 നു മുൻപായി ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പോവർട്ടി അലിവിയേഷൻ യൂണിറ്റ്, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, പിൻ 682030 എന്ന വിലാസത്തിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുറുകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ, തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484-2421355.

കരാർ നിയമനം

നാഷണൽ ആയുഷ് മിഷൻ കേരളം മെഡിക്കൽ ഓഫീസർ (യുനാനി), ജേണലിസ്റ്റ് ട്രെയിനി തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in, 0471-2474550.

ജൂനിയർ റസിഡന്റ് ഒഴിവുകൾ

കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി ഫെബ്രുവരി 25ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. എം.ബി.ബി.എസ് ബിരുദവും ടി.ഡി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യതകൾ. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474-2572574, www.gmckollam.edu.in.

ആലപ്പുഴ കേപ്പ് കോളേജിൽ ഒഴിവുകൾ

ആലപ്പുഴ കേപ്പ് നഴ്സിങ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ, അസി. പ്രൊഫസർ, ട്യൂട്ടർ/ക്ലിനിക്കൽ ഇൻസ്ട്രക്ടർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റ് പ്രൊഫസർ (മെന്റൽ ഹെൽത്ത്/പീഡിയാട്രിക്) ഒഴിവ് ഒന്ന്. എട്ടുവർഷത്തെ പ്രവൃത്തിപരിചയം, എംഎസ് സി നഴ്സിംഗിന് ശേഷം അഞ്ചു വർഷം അധ്യാപന പരിചയം എന്നിവയാണ് യോഗ്യത. അസി. പ്രൊഫസർ (മെന്റൽ ഹെൽത്ത്/പീഡിയാട്രിക്) ഒഴിവ് ഒന്ന്. യോഗ്യത എംഎസ് സി നഴ്സിങ്ങിന് ശേഷം മൂന്നുവർഷ പ്രവൃത്തിപരിചയം. ട്യൂട്ടർ/ക്ലിനിക്കൽ ഇൻസ്ട്രക്ടർ(ഒഴിവ് രണ്ട്). യോഗ്യത ബി എസ് സി നഴ്സിംഗിന് ശേഷം ഒരു വർഷ പ്രവൃത്തിപരിചയം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 20 ഉച്ചക്ക് രണ്ടു മണിക്ക് കോളേജിൽ ഹാജരാകണം. ഫോൺ: 0477-2257311, 9961595364, 8606295445.

വാക് ഇൻ ഇന്റർവ്യു

കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റെസിഡന്റ് (അനസ്തേഷ്യോളജി) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി ഫെബ്രുവരി 20ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. പ്രസ്തുത വിഭാഗത്തിലെ പി.ജി, ടി.സി.എം.സി. രജിസ്ട്രേഷൻ ആണ് യോഗ്യത. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474-2572574.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

കഴക്കൂട്ടം ഗവൺമെന്റ് വനിത ഐ.ടി.ഐ യിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 6ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരി പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. യോഗ്യതകൾ : ബി.വോക് / ഡിഗ്രി ഇൻ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ / എ.ഐ.സി.ടി.ഇ / യു.ജി.സി അംഗീകാരമുള്ള കോളേജ് / യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനോടൊപ്പം ഒരു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ബോഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷനിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഡി.ജി.ടി യിൽ നിന്നും അഡ്വാൻസ്ഡ് ഡിപ്ലോമയും (വൊക്കേഷണൽ) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി പാസായിരിക്കുകയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317.

വാക്ക് - ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ ഒഴിവുണ്ട്. അപേക്ഷകർ ഹയർസെക്കൻഡറി പരീക്ഷ പാസായിരിക്കണം. എം.എസ്. ഓഫീസ് / കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്. അപേക്ഷകർ മാർച്ച് 5 ന് രാവിലെ 10 മണിക്ക് ഡി.പി.എം.എസ്.യു നാഷണൽ ആയുഷ് മിഷൻ (അഞ്ചാംനില) ആരോഗ്യ ഭവൻ ബിൽഡിങ്, തിരുവനന്തപുരത്ത് ഇന്റർവ്യൂവിന് ഹാജാരാകണം. മേൽപ്പറഞ്ഞ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജറുടെ കാര്യാലയത്തിൽ (നാഷണൽ ആയൂഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27. കൂടുതൽ വിവരങ്ങൾക്കായി www.nam.kerala.gov.in സന്ദർശിക്കുക. ഫോൺ: 7306433267.

അനസ്തെഷ്യോളജിസ്റ്റ് ഒഴിവ്

ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനസ്തേഷ്യോളജിസ്റ്റിനെ നിയമിക്കുന്നു. എംബിബിഎസ്, എംഡി/ഡിഎൻബി അനസ്തേഷ്യോളജിയാണ് യോഗ്യത. അപേക്ഷകർ 2025 ജനുവരി ഒന്നിന് 25 നും 40 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. താൽപര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം മാർച്ച് നാലിന് രാവിലെ 10.30 ന് അഭിമുഖത്തിന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.