Sections

ജൂനിയർ ഇൻസ്ട്രക്ടർ, മെഡിക്കൽ ഓഫീസർ, അധ്യാപക, ഡോക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Jan 31, 2025
Reported By Admin
Recruitment opportunity for various posts like Junior Instructor, Medical Officer, Teacher, Doctor e

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

വെസ്റ്റ് എളേരി ഗവ.(വനിത) ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച്ച ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് . താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രിയും ഒരുവർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻടിസി /എൻഎസിയും മൂന്നുവർഷ പ്രവൃത്തിപരിചയവും. ഫോൺ- 04672341666.

വോക്ക് ഇൻ ഇന്റർവ്യൂ

മല്ലപ്പളളി താലൂക്ക് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറിനെ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്ന് രാവിലെ 10.30ന് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉയർന്ന പ്രായപരിധി 2025 ഫെബ്രുവരി ഒന്നിന് 45 വയസ്. യോഗ്യത : എംബിബിഎസ് ബിരുദം, റ്റിസിഎംസി രജിസ്ട്രേഷൻ. ഫോൺ : 0469 2683084.

അധ്യാപക ഒഴിവ്

മലപ്പുറം പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ 2025- 2026 അദ്ധ്യയന വർഷത്തേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തും. ടി ജി ടി ഇംഗ്ലീഷ്, പ്രൈമറി ടീച്ചർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ടിജിടി ഹിന്ദി,സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 8.30 മുതൽ 10.30 വരെയും ടി ജി ടി മാത്തമാറ്റിക്സ്, പി ജി ടി മാത്തമാറ്റിക്സ്, മലയാളം ഇൻസ്ട്രക്ടർ, കൗൺസിലർ നഴ്സ്, കോച്ച് എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ഫെബ്രുവരി 12ന് രാവിലെ 8.30 മുതൽ 10.30 വരെയും നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും അധ്യാപന പരിചയവും തെളിയിക്കുന്ന അസ്സൽ രേഖകൾ, എല്ലാ സർട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് www.kvmallapuram.kvs.ac.in, ഫോൺ: 0482-2734963.

ഡോക്ടർ നിയമനം

പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി അഞ്ചിന് 11.30ന് പി.എച്ച്.സി കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 04902318720.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.