Sections

ജൂനിയർ ഹെൽത്ത് നഴ്സ്, സീനിയർ പ്രൊജക്ട് അസോസിയേറ്റ്, സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ്, സെക്യുരിറ്റി, പ്രോജക്ട് ഫെല്ലോ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Nov 07, 2024
Reported By Admin
Recruitment opportunity for various posts like Junior Health Nurse, Senior Project Associate, System

ജൂനിയർ ഹെൽത്ത് നഴ്സ് നിയമനം

കണ്ണൂർ ജില്ലയിലെ പെരിങ്ങോം കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ ജൂനിയർ ഹെൽത്ത് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള നഴ്സ് ആന്റ് മിഡ് വൈവ്സ്- ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ച എൻ എൻ എം സർട്ടിഫിക്കറ്റ്, ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് യോഗ്യതയുള്ള പട്ടികവർഗ്ഗ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ മുൻപരിചയമുള്ളവർക്ക് മുഗണന നൽകും. യോഗ്യതയുള്ളവർ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ നവംബർ 12 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചക്ക് എത്തണം. പട്ടികവർഗ്ഗ ഉദ്യോഗാർഥികൾക്കും സ്ത്രീകൾക്കും മുൻഗണനയുണ്ട്. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബി എസ് സി നഴ്സിംഗ് കഴിഞ്ഞവരേയും പരിഗണിക്കും. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ നിയമനം ലഭിക്കുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം. പ്രായ പരിധി 18 നും 40 നും മധ്യേ. ഫോൺ : 8848554706.

സീനിയർ പ്രോജക്ട് അസോസിയേറ്റ് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഡിബിറ്റി നിദാൻകേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മോളിക്യുലാർ ടെക്നിക്കൽ പ്രവർത്തിപരിചയമോ പരിശീലനമോ ലഭിച്ചവർക്കും ലൈഫ് സയൻസിൽ പിഎച്ച്ഡി ഉള്ളവർക്കും (ഡിഎൻഎ ഐസൊലേഷൻ, പിസിആർ, സാൻജർ, സീക്വൻസിംഗ്, എൻജിഎസ്, എംഎൽപിഎ) അപേക്ഷിക്കാം. ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജനറ്റിക്സിൽ പിഎച്ച്ഡിയും മോളിക്യുലാർ ഡയഗ്നോസിസ് ഓഫ് ജെനടിക് ഡിസോർഡറിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയവും ബയോ ഇൻഫോർമാറ്റിക്സ് അനാലിസിസ് ഓഫ് എൻജിഎസ് ഡാറ്റയും അഭിലഷണീയം. പ്രായപരിധ് 45 വയസ്. പ്രതിമാസ വേതനം 42,000 രൂപ. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.

സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് ഒഴിവ്

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള സിസ്റ്റം ആൻഡ് ഡാറ്റാബേസ് ആർക്കിടെക്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. എംടെക്ക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിടെക് / ബിഇ അല്ലെങ്കിൽ എംസിഎ / എം.എസ്സി (കമ്പ്യൂട്ടർ സയൻസ് / ഐടി) ആണ് യോഗ്യത. ഡാറ്റാബേസ് ആർക്കിടെക്റ്റ് അല്ലെങ്കിൽ സിസ്റ്റം ആർക്കിടെക്റ്റ് ആയി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 57,747 രൂപ. താൽപര്യമുള്ളവർ നവംബർ 15 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം - 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

അഭിമുഖം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സെക്യൂരിറ്റി തസ്തികയിലേക്ക് അഭിമുഖം നടത്തും. എസ്.എസ്.എൽ.സിയാണ് യോഗ്യത. അപേക്ഷകർക്ക് 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം വേതനം 10,000 രൂപ. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 16ന് രാവിലെ 10 മണിക്ക് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപ്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471 2348666.

പ്രോജക്ട് ഫെല്ലോ

കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് 12ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.