- Trending Now:
ഏറ്റുമാനൂർ ഗവൺമെന്റ് ഐടിഐ യിൽ ഇലക്ടീഷ്യൻ ട്രേഡിലേയ്ക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഇതിനുള്ള ജനുവരി 15 ന് രാവിലെ 10.30 ന് നടക്കും. ഇലക്ടിക്കൽ/ ഇലക്ടിക്കൽ ആൻഡ് ഇലക്ടോണിക്സ് എൻജിനീയറിങിൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ടീഷ്യൻ ട്രേഡിൽ എൻ ടി സി/എൻ എ സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2535562.
തൃശ്ശൂർ ജില്ലയിൽ നൊടുപുഴ സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ പാർട്ട് ടൈം ഹിന്ദി ഗസ്റ്റ് ലക്ചറർ തസ്തിയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രസ്തുതത വിഷയത്തിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി ജനുവരി 14 ന് രാവിലെ 10 ന് കോളേജിൽ എത്തിച്ചേരണം.
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 ഡിസംബർ ഒന്നു വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ഡെവലപ്മെന്റ് ഓഫ് പൻഡാനസ് ബേസ്ഡ് പ്രോട്ടോകോൾസ് ഫോർ ഇക്കോസിസ്റ്റം റെസ്റ്റൊറേഷൻ ആൻഡ് ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ (ഇക്കോ- ആർ ഡി ആർ ആർ) - ൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ജനുവരി 17 ന് രാവിലെ 10 ന് അഭിമുഖം നടത്തും. ഫസ്റ്റ് ക്ലാസോടെ ബോട്ടണി അല്ലെങ്കിൽ ബയോടെക്നോളജി എന്നീ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. 36 വയസ്സിൽ കൂടാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. രണ്ട് ഒഴിവുകളാണുള്ളത്. വെബ്സൈറ്റ്: www.kfri.res.in.
എറണാകുളം ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്സിന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി. എസ്. സി നഴ്സിംഗ്, ജി.എൻ.എം., എ.എൻ.എം, എന്നിവയിൽ ഏതെങ്കിലും കോഴ്സ് പാസ്സായ പാലിയേറ്റീവ് നഴ്സിംഗ് സർട്ടിഫിക്കറ്റും നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 41 വയസ് കവിയാത്ത എറണാകുളം ജില്ലയിലെ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ ജനുവരി 14 മുമ്പ് രജിസ്റ്റർ ചെയ്യണം. 24520 രൂപയാണ് ശമ്പളം.
എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. ഏഴാം ക്ലാസ് വിജയം / തത്തുല്യം, എൽ.എം.വി ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് യോഗ്യത. വെള്ള പേപ്പറിൽ എഴുതിയ ബയോഡേറ്റ , യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ, തപാൽ മുഖേനയോ ജനുവരി 16 ന് വൈകിട്ട് അഞ്ചു മണിക്കകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ:04923-236228.
ആറ്റിങ്ങൽ ഗവ. ഐടിഐയിൽ ഒഴിവുള്ള പവർ ഇലക്ട്രോണിക്സ് സിസ്റ്റം ടെക്നിഷ്യൻ ട്രേഡിൽ ഒസി വിഭാഗത്തിൽ നിന്നും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ എസ്ടി വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കും. അഭിമുഖം സംബന്ധിച്ച വിവരം www.cstaricalcutta.gov.inൽ ലഭ്യമാണ്. യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.