- Trending Now:
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി (ഇംഗ്ലീഷ്) തസ്തികയിലേയ്ക്കു താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ ഡിസംബർ 31 ന് രാവിലെ 11 -ന് കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടത്തുന്ന അഭിമുഖത്തിൽ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0484 2623673.
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളറോ സാങ്കേതിക വിദ്യാഭ്യാസ ബോർഡോ നടത്തുന്ന മൂന്ന് വർഷത്തെ കമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമയോ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് ഡിപ്ലോമയോ പാസ്സായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗികൃത കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്പോമയോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമയോ പാസായിരിക്കുകയും വേണം.പ്രായപരിധി 2024 ജനുവരി 1 ന് 18 നും 30നും ഇടയിൽ. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ്അനുവദിക്കുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ഏഴ് വൈകിട്ട് മൂന്ന് വരെ. ഫോൺ 0478 2552230.
പുതിയതായി അനുവദിച്ച ഒല്ലൂർ മണ്ഡലത്തിലെ പീച്ചി ഐടിഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻട്രക്ടർമാരെ നിയമിക്കുന്നു. പി.എസ്.സിയുടെ സംവരണ, സംവരണേതര റൊട്ടേഷൻ ചാർട്ട്പ്രകാരം ഡ്രാഫ്റ്റ്മാൻ സിവിൽ തസ്തികയ്ക്ക് ഒസി വിഭാഗത്തിൽ നിന്നും മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ തസ്തകയ്ക്ക് ഇസെഡ് വിഭാഗത്തിൽ നിന്നും നിയമനം നടത്തും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 31 ന് രാവിലെ 10.30 ന് ചാലക്കുടി ഗവ. ഐ.ടി.ഐയിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0480 2701491.
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശ്ശൂർ ഡിവിഷന്റെ കീഴിലുള്ള പുല്ലഴി, മുളങ്കുന്നത്തുകാവ്, ചാലക്കുടി എന്നീ വനിതാ ഹോസ്റ്റലുകളിലേക്ക് മേട്രൻ, വാർഡൻ, സ്വീപ്പർ, മെയിൻ കുക്ക്, കുക്ക് ഹെൽപ്പർ, വാച്ച്മാൻ എന്നീ തസ്തികകളിൽ താൽക്കാലികമായി നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രദേശ വാസികളായ വനിതകൾക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശ്ശൂർ ഡിവിഷൻ, അയ്യന്തോൾ, തൃശ്ശൂർ - 680003 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഇ-മെയിൽ: kshbthrissur@gmail.com ഫോൺ: 0487 2360849.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.