- Trending Now:
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയർ കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്/ കിച്ചൻ ഹെൽപ്പർ താൽക്കാലിക ഒഴിവിലേക്ക് ഡിസംബർ 18ന് അഭിമുഖം നടത്തും. എട്ടാം ക്ലാസും പ്രവർത്തി പരിചയവും അഭിലഷണീയം. തൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം, സ്വഭാവം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ജനറൽ സർജറി, കാർഡിയോളജി, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും പീഡിയാട്രിക്സ്, അനസ്തേഷ്യോളജി വിഭാഗങ്ങളിലെ പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഡിസംബർ 20 ന് അഭിമുഖം നടക്കും. എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎൻബി/ഡിഎം യോഗ്യതയും ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.
വനിത ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിലുള്ള പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സോഷ്യൽ വർക്ക്/ കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, കമ്മ്യൂണിറ്റി സോഷ്യോളജി, സോഷ്യൽ സയൻസസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. യോ?ഗ്യരായ ഉദ്യോ?ഗാർത്ഥികൾ യോ?ഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം ജനുവരി 6ന് വൈകീട്ട് 5നകം അപേക്ഷിക്കണം. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൂജപ്പുര-695012. ഫോൺ: 0471-2345121. 2345121.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.