- Trending Now:
ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ബി.വോക്/ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ കോപ്പാ ട്രേഡിൽ എൻടിസി/എൻഎ സിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. യോഗ്യരായവർ ഡിസംബർ 31ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചങ്ങനാശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐ.യിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 6238872127, 0481-2400500.
അട്ടപ്പാടി ഗവ. ഐ.ടി.ഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ (ഈഴവ സംവരണം), മെക്കാനിക്ക് ഡീസൽ (പൊതു വിഭാഗം) വിഷയങ്ങളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയിൽ ബിരുദം/ ത്രവത്സര ഡിപ്ലോമ/ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഡിസംബർ 28 ന് രാവിലെ 10.30 ന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496292419.
കോട്ടയം പാറത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഇതിനുളള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10 ന് പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. എംബിബിഎസും, ടിസിഎംസി രജിസ്ട്രേഷനും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 04828-270773.
മരുത റോഡ് ബി.പി.എൽ കൂട്ടുപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന പാലക്കാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് (കെമിസ്ട്രി) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദം, ബി.എഡ്, കെ-ടെറ്റ്/ സെറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖയും, യോഗ്യത സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ഡിസംബർ 31 ന് രാവിലെ 10 മണിക്ക് പാലക്കാട് അഭിമുഖത്തിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491-2572038.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.