Sections

Job News: ഗസറ്റ് ഇൻസ്ട്രക്ടർ, ഹെഡ് അക്കൗണ്ടന്റ്, സെക്ഷൻ ഓഫീസർ, എന്യൂമറേറ്റർ, ലൈഫ് ഗാർഡ് കം ട്രെയിനർ, തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Jan 01, 2025
Reported By Admin
Recruitment opportunity for various posts like Gazette Instructor, Head Accountant, Section Officer,

ഗസറ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ് : കൂടിക്കാഴ്ച്ച നടത്തും

നാഗലശ്ശേരി ഗവൺമെന്റ് ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇൻഫർമേഷൻ ടെക്നോളജി എന്നീ ട്രേഡുകളിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് കൂടിക്കാഴച്ച നടത്തും. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻ.ടി.സി യും 3 വർഷത്തെ പ്രവൃത്തി പരിചയവും, ഇൻഫർമേഷൻ ടെക്നോളജി ഐ സി ടി സി എം ട്രേഡിൽ എൻ.ടി.സി യും 3 വർഷത്തെ പ്രവൃത്തി പരിചയവും കൂടാതെ ഇരു വിഭാഗങ്ങളിലും എൻ.എ.സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ 3 വർഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള ഓപ്പൺ വിഭാഗത്തിൽപെട്ടവർ കൂടികാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നാഗലശ്ശേരി ഗവൺമെന്റ് ഐ ടി ഐയിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 0491 2815161.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രത്തിൽ ഒഴിവുള്ള ഹെഡ് അക്കൗണ്ടന്റ്, സെക്ഷൻ ഓഫീസർ തസ്തികയിലേക്ക് കേന്ദ്ര-സംസ്ഥാന, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിൽ സേവനമനുഷ്ടിച്ചു വരുന്ന ജീവനക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.അവസാന തീയതി ജനുവരി 20. വിശദ വിവരങ്ങൾ് www.iccs.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

എന്യൂമറേറ്റർ ഒഴിവ്

മത്സ്യവകുപ്പ് ഇടുക്കി ജില്ലയിൽ ഫിഷ് ക്യാച്ച് അസസ്മെൻറ് പദ്ധതിയിലേക്ക് എന്യൂമറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസ വേതനം യാത്രബത്തയുൾപ്പെടെ പരമാവധി 25000/-(ഇരുപത്തായ്യായിരം രൂപ) ലഭിക്കും. അപേക്ഷകൾ 2025 ജനുവരി ഒന്നിന് 21 നും 36 നുമിടയിൽ പ്രായമുള്ളവരും ഫിഷറീസ് സയൻസിൽ ബിരുദമോ, ബിരുദാനന്തരബിരുദമോ ഉള്ളവരുമായിരിക്കണം. ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതിയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. അവസാനതീയതി ജനുവരി 20 വൈകീട്ട് നാല് മണി. അപേക്ഷകൾ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് പി.ഒ., പിൻ-695603 ' എന്ന വിലാസത്തിലോ നേരിട്ടോ adidkfisheries@gmail.com എന്ന ഈമെയിലിലോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862-233226.

ലൈഫ് ഗാർഡ് കം ട്രെയിനർ വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ രാജാകേശവദാസ് നീന്തൽകുളത്തിന്റെ പ്രവർത്തനങ്ങൾക്കായി ലൈഫ് ഗാർഡ് കം ട്രെയിനർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. 2025 ജനുവരി എട്ടിന് രാവിലെ 11 ന് ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ഉദ്യോഗാർഥികൾ 18 നും 45 നുമിടയിൽ പ്രായമുള്ള പുരുഷന്മാർ ആയിരിക്കണം. യോഗ്യത എസ്എസ്എൽസി വിജയം, അംഗീകൃത അസോസിയേഷനുകളിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നോ ലഭിച്ച ലൈഫ് ഗാർഡ് കോഴ്സ് സർട്ടിഫിക്കറ്റ്, ഏതെങ്കിലും നീന്തൽകുളത്തിൽ ലൈഫ് ഗാർഡായി രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. സംസ്ഥാന നീന്തൽ മത്സരത്തിൽ മെഡൽ നേടിയ കായികതാരങ്ങൾക്ക് മുൻഗണന ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0477-2253090.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.