Sections

ഫിറ്റർ, മേട്രൺ കം റസിഡന്റ് ട്യൂട്ടർ, കെയർ ടേക്കർ, ബ്ലോക്ക് കോ ഓർഡിനേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Dec 18, 2024
Reported By Admin
Recruitment opportunity for various posts like Fitter, Matron cum Resident Tutor, Care Taker, Block

ഫിറ്റർ നിയമനം

മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫിറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഡിസംബർ 21ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യു നടത്തും. ഗവ. അംഗീകൃത ഐ.ടി.ഐ ഫിറ്റർ ട്രേഡ് പാസായ ഒരു വർഷത്തെ പരിചയമുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി: 45 വയസ്സ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർകാർഡും സഹിതം രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ എത്തണം.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്

കതിരൂർ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ ഒഴിവിലേക്ക് മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. 2025 മാർച്ച് വരെ കരാറടിസ്ഥാനത്തിലാണ് നിയമനം. ബിരുദവും ബിഎഡുമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 20 ന് ഉച്ചക്ക് രണ്ടിന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം നേരിട്ട് ഹാജരാകണം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ; 0497 2700596.

കെയർ ടേക്കർ ഒഴിവ്

കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (ആൺ) തസ്തികയിൽ താൽകാലിക ഒഴിവ്. പിഡിസി /പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും കേരള സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശുസംരക്ഷണ സ്ഥാപനത്തിൽ കെയർ ദാതാവായി ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത. 41 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത വയസ്സിളവ് ബാധകം. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 27 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

കുടുംബശ്രീയിൽ ഒഴിവുകൾ

പാലക്കാട് കുടുംബശ്രീ ജില്ലാ മിഷനു കീഴിലെ വിവിധ പദ്ധതികളിൽ ബ്ലോക്ക്തല നിർവ്വഹണത്തിനായി നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് കോ ഓർഡിനേറ്റർ - എൻ.ആർ.എൽ.എം, സോഷ്യൽ ഡവലപ്പ്മെന്റ് (യോഗ്യത: ബിരുദാനന്തര ബിരുദം), ബ്ലോക്ക് കോ ഓർഡിനേറ്റർ - ഫാം ലൈവ്ലിഹുഡ് (യോഗ്യത: വി.എച്ച്.എസ്.സി-അഗ്രി/ലൈവ് സ്റ്റോക്ക്), ബ്ലോക്ക് കോ ഓർഡിനേറ്റർ - എം.ഐ.എസ് (യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. എം.ഐ.എസ് ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിലേക്ക് വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷകർ കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ആയിരിക്കണം. 2024 ജൂൺ 30 ന് 35 വയസ്സ് കവിയാൻ പാടില്ല. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന നൽകും. അപേക്ഷ www. Kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം ജനനതിയ്യതി തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ/ തിരിച്ചറിയിൽ കാർഡ്, കുടുംബശ്രി അംഗമാണെന്ന് തെളിയിക്കുന്ന കുടുംബശ്രി അയൽക്കൂട്ട/സിഡിഎസ്സ് ഭാരവാഹികളുടെ സാക്ഷ്യപത്രം, ഫോട്ടോ എന്നിവ ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷ കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്ററുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഡിസംബർ 30 ന് വൈകീട്ട് അഞ്ചിന് മുമ്പായി കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, പാലക്കാട് 678001 എന്ന വിലാസത്തിൽ ലഭ്യമാക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.