Sections

ഇംഗ്ലീഷ് ടീച്ചർ, സീനിയർ റസിഡന്റ്, അങ്കണവാടി വർക്കർ, ഹെൽപ്പർ, പ്രൊജക്റ്റ് എക്സിക്യൂട്ടീവ്, ലൈബ്രറി അസിസ്റ്റന്റ്, അറ്റന്റന്റ് കം ഡ്രൈവർ, ലൈബ്രറി അസിസ്റ്റന്റ്, അസിസ്റ്റന്റ് എഡിറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Jan 23, 2025
Reported By Admin
Recruitment opportunity for various posts like English Teacher, Senior Resident, Anganwadi Worker, H

വാക്ക് ഇൻ ഇന്റർവ്യൂ

സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ അപ്രന്റിസ്ഷിപ്പിന് ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിലെ പൂർവ വിദ്യാർഥികൾ, സ്പെഷ്യൽ സ്കൂളുകളിൽ നിന്നും തൊഴിൽ പരിശീലനം നേടിയവർ പൊതുവിദ്യാലയങ്ങളിൽ നിന്നും കുറഞ്ഞത് പ്ലസ്ടു പഠനം പൂർത്തിയാക്കിയ ഭിന്നശേഷി വിദ്യാർഥികൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഈ സ്ഥാപനത്തിൽ പരിശീലനം നേടിയ വിദ്യാർഥികൾക്ക് മുൻഗണന ലഭിക്കും. പ്രന്റിങ് യൂണിറ്റിലും, ടൈലറിങ് യൂണിറ്റിലും രണ്ടു വീതം അപ്രന്റിസ് ഒഴിവുകളുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകളും അതിന്റെ പകർപ്പുകളും സഹിതം ജനുവരി 27ന് രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രബത്ത നൽകുന്നതല്ല. വിശദവിവരങ്ങൾക്ക്: 0471-2343618, 0471-2343241.

പി.എസ്.സി കോച്ചിങ് ആൻഡ് ഇംഗ്ലീഷ് ടീച്ചർ ഇന്റർവ്യൂ

സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ പി.എസ്.സി കോച്ചിങ് ആൻഡ് ഇംഗ്ലീഷ് ടീച്ചർ നിയമനം നടത്തുന്നു. എം.എ ഇംഗ്ലീഷ് ബിഎഡ്/സെറ്റ്/നെറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റ അസൽ സർട്ടിഫിക്കറ്റുകൾ ആയതിന്റെ പകർപ്പ് സഹിതം ജനുവരി 24 ന് രാവിലെ 10.30 ന് പൂജപ്പുര സോഷ്യൽ ജസ്റ്റിസ് കോംപ്ലക്സിനുള്ളിലുള്ള ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാർഥികൾക്ക് യാത്രബത്ത നൽകുന്നതല്ല. വിശദവിവരങ്ങൾക്ക്: 0471-2343618, 0471-2343241.

സീനിയർ റസിഡന്റ് നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് (ഓർത്തോപീഡിക്സ്) തസ്തികയിലെ ഒഴിവുകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി ജനുവരി 24ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് www.gmckollam.edu.in സന്ദർശിക്കുക.

വിവിധ തസ്തികകളിൽ നിയമനം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജനുവരി 24 ന് രാവിലെ 10ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. യൂണിറ്റ് മാനേജർ, സെയിൽസ് ഓഫീസർ, ജി.എസ്.ടി എന്നീ തസ്തികകളിൽ ഡിഗ്രിയും ഫിനാൻഷ്യൽ കൺസൾട്ടന്റ്, യൂണിറ്റ് മാനേജർ ട്രെയിനി, ലൈഫ് മിത്ര തസ്തികകളിൽ എസ്.എസ്.എൽ.സിയും കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജർ, ടെറിട്ടറി മാനേജർ, ബിസിനസ് ഡെവലപ്മെന്റ് തസ്തികകളിൽ പത്താംക്ലാസോ അതിനു മുകളിലോ, സെയിൽ ഓഫീസർ തസ്തികയിൽ പ്ലസ്ടുവുമാണ് യോഗ്യത. പ്രവൃത്തിപരിചയമുഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പാക്കണം. വിശദവിവരങ്ങൾക്ക്:- 0471-2992609, 8921916220.

അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനം

അഞ്ചൽ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ അങ്കണവാടി കേന്ദ്രങ്ങളിലെ വർക്കർ, ഹെൽപ്പർ ഒഴിവുകളിൽ സ്ഥിരനിയമനത്തിന് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18-46. വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സി പാസായവർക്കും ഹെൽപ്പർ തസ്തികയിൽ പാസാകാത്തവർക്കും അപേക്ഷിക്കാം. പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിലും യോഗ്യതയിലും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15 വൈകീട്ട് അഞ്ച്. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അഞ്ചൽ അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ KREAP ൽ (കേരള റിസോഴ്സ്സ് ഫോർ എഡ്യൂക്കേഷൻ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്ലാനിംഗ്) പ്രൊജക്റ്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി മറ്റ് അനുബന്ധ വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷിക്കാം. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലായാണ് അവസരങ്ങളുള്ളത്. ജനുവരി 26 ന് വൈകീട്ട് 5 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദർശിക്കുക.

ലൈബ്രറി അസിസ്റ്റന്റ് ഒഴിവ്

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ലൈബ്രറി അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എൽ.ഐ.സി (ഒന്നാം ക്ലാസ്), കൊഹ സോഫ്റ്റ്വേർ പരിചയം. അസൽ സർട്ടിഫിക്കറ്റുമായി ജനുവരി28ന്, രാവിലെ 11 മണിക്ക് അഭിമുഖത്തിനായി കോളേജിൽ എത്തണം.

അറ്റന്റന്റ് കം ഡ്രൈവർ നിയമനം

ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ബ്ലോക്കടിസ്ഥാനത്തിൽ രാത്രികാല മൃഗചികിത്സാ സേവനങ്ങൾക്കായി നിയമിച്ച വെറ്റിനറി ഡോക്ടർമാരെ സഹായിക്കുന്നതിനായി ആറ് ബ്ലോക്കുകളിൽ അറ്റന്റന്റ് കം ഡ്രൈവർമാരെ 89 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ ജനുവരി 27 ന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ- 04994 224624.

ലൈബ്രറി അസി. താത്കാലിക ഒഴിവ്

മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ലൈബ്രറി അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു . ബി.എൽ. ഐ .സി (ഒന്നാം ക്ലാസ് ), കോഹ സോഫ്റ്റ്വെയർ പരിചയവും ആണ് യോഗ്യത. താൽപര്യമുള്ളവർ ജനുവരി 28 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിനായി കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അസിസ്റ്റന്റ് എഡിറ്റർ ഒഴിവ്

കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയിൽ അസിസ്റ്റന്റ് എഡിറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ (ഒരു വർഷം) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ബിരുദം, ജേർണലിസത്തിൽ ബിരുദം/ഡിപ്ലോമ/എഡിറ്റിങ്ങിലും ലേ-ഔട്ടിലും ഒരു വർഷത്തെ പ്രവൃത്തിപരിചയം, മൂന്നോ അതിലധികമോ വർഷത്തെ ജേർണലിസ്റ്റായുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ശമ്പളം 28100. പ്രായപരിധി 40 വയസ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാ ഫീസായി ഡയറക്ടർ, സാക്ഷരതാമിഷൻ അതോറിറ്റി, തിരുവനന്തപുരം എന്ന പേരിൽ എടുത്ത 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അക്ഷരം, പേട്ട ഗവ. സ്കൂളിന് സമീപം, പേട്ട, തിരുവനന്തപുരം - 695024 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.