- Trending Now:
അസാപ് കേരള ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ, പവർ ഇലക്ട്രോണിക്സ് മേഖലകളിലെ കോഴ്സുകളിൽ ട്രെയിനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഷയങ്ങളിൽ ബി.ടെക് ബിരുദവും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 22. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും http://asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495999620.
ചിറക്കൽ കുടുംബാരോഗ്യ കേന്ദ്രം സായാഹ്ന ഒപി യിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ നവംബർ ഏഴിന് രാവിലെ 10 ന് നിശ്ചിത യോഗ്യതയുള്ള അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ചിറക്കൽ എഫ്.എച്ച്.സി യിൽ അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾ ഓഫീസിൽ ലഭ്യമാണ്. ഫോൺ- 0497 2777280.
തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസ് (എംസിഇഎ) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിൽ ഓപ്പൺ കാറ്റഗറിയിൽ പിഎസ്സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താത്കാലികമായി ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് 23 ന് രാവിലെ 11 ന് ഇന്റർവ്യൂ നടക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. എസ്എസ്എൽസി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ഡിപ്ലോമ/എൻജിനിയറിങ് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം.
ബോവിക്കാനം മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത- പ്ലസ് ടു, ഡയാലിസിസ് ടെക്നീഷ്യൻ ബിരുദം/ഡിപ്ലോമ, കേരള പാരാമെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 31 ന് ഉച്ചയ്ക്ക് 12നകം chcmuliyar@gmail.com എന്ന ഇമെയിലിലോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വിലാസം : കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുളിയാർ, ബോവിക്കാനം 671542.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.