Sections

ഡോക്ടർ, സെക്യൂരിറ്റി ഓഫീസർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, എൻഎഎംപി ഓപ്പറേറ്റർ, എസ്എഎംപി ഓപ്പറേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Dec 02, 2024
Reported By Admin
Recruitment opportunity for various posts like Doctor, Security Officer, Guest Instructor, NAMP Oper

താൽക്കാലിക നിയമനം

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നു അപേക്ഷകൾ ക്ഷണിച്ചു . യോഗ്യത എം.ബി.ബി.എസ്, പ്രവൃത്തി പരിചയം അഭികാമ്യം. താൽപ്പര്യം ഉള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ സഹിതം ഡിസംബർ ആറിന് രാവിലെ 10 ന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9946386304.

വാക്ക് ഇൻ ഇന്റർവ്യൂ 17-ന്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എൻ.എ.എം.പി., എസ്.എ.എം.പി. ഓപ്പറേറ്റർമാരെ നിയമിക്കുന്നതിനായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ജില്ലാ കാര്യാലയത്തിൽ വെച്ച് ഡിസംബർ 17 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടക്കും. സർക്കാർ അംഗീകൃത പോളിടെക്ക്നിക്കുകളിൽ നിന്നുള്ള ത്രിവത്സര മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0491-2505542, www.kspcb.kerala.gov.in.

സെക്യൂരിറ്റി ഓഫീസർ ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും, ക്യാപ്റ്റൻ അല്ലെങ്കിൽ സമാനമായ റാങ്കിൽ നിന്ന് വിരമിച്ച മുൻ സൈനികർക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയുടെ കോപ്പി, പ്രായം, യോഗ്യത മുതലായവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ ഡ് ടെക്നോളജി, കൊച്ചി-22 എന്ന വിലാസത്തിൽ ഡിസംബർ 31 നകം അയക്കണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മാടായി ഗവ. ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിംഗ് ബി ടെക്, ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻടിസി/എൻഎസി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ള മുസ്ലീം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഡിസംബർ നാലിന് രാവിലെ 10.30 ന് പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. മുസ്ലിം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ഫോൺ : 04972-876988, 9744260162.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.