Sections

ഡോക്ടർ, ലാബ് ടെക്‌നീഷ്യൻ, അധ്യാപക, ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Sep 23, 2024
Reported By Admin
Walk-in interview for LSGD doctor, lab technician, guest teacher, and instructor vacancies in Kerala

വാക്ക് ഇൻ ഇന്റർവ്യൂ

പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ എൽ.എസ്.ജി.ഡി ഡോക്ടർ നിയമനത്തിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്/ തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. അഭിമുഖം സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 2ന് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 9447389124, 9447270618.

<strongലാബ് ടെക്നീഷ്യൻ നിയമനം

എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹബ് ലാബിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പ്രതിദിനം 567 രൂപയാണ് വേതനം. ബി.എസ്.സി എം.എൽ.ടി/ ഗവ. അംഗീകൃത ഡി.എം.എൽ.ടി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ഗവ. അംഗീകൃത ലാബുകളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ ഓഫീസിൽ നിന്ന് ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷ ഫോറത്തിൽ സെപ്റ്റംബർ 26 നു മുമ്പായി അപേക്ഷ സമർപ്പിക്കണം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം നൽകണം. അപേക്ഷ നൽകിയവർക്കായി സെപ്റ്റംബർ 27 ന് രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2701029.

അതിഥി അധ്യാപക ഒഴിവ്

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ സയൻസ് വിഷയത്തിൽ ഒരു അതിഥി അദ്ധ്യാപകനെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. www.collegiateedu.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട വിഷയത്തിൽ 55ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും(ഒബിസി നോൺക്രീമിലെയർ, ഭിന്നശേഷി വിഭാഗക്കാർക്ക് 50ശതമാനം മാർക്ക് മതി) എംഎഡും നെറ്റ്/പിഎച്ച്ഡിയും ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. പ്രസ്തുത വിഷയത്തിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് കോളേജിൽ നടത്തും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0490 2320227, 9188900212.

താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ്

വാമനപുരം ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. താൽപ്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 28ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2967700.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.