- Trending Now:
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ സ്പെഷ്യലിസറ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ്, (പാലിയേറ്റീവ്), പബ്ലിക് റിലേഷൻ ഓഫീസർ, ഡവലപ്മെന്റ് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ കരാറടിസ്ഥാാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കാനും, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിനും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ ഡിസംബർ 26ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം.
ചൊക്ലി പിഎച്ച്സിയിൽ പഞ്ചായത്ത് പ്രൊജക്ട് മുഖേന ഡോക്ടറെ നിയമിക്കുന്നതിനായി പിഎസ്സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ കൂടിക്കാഴ്ച ചൊക്ലി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഡിസംബർ 28ന് ഉച്ച രണ്ട് മണിക്ക് നടത്തും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ടിസിഎംസി രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒരു മണിക്ക് മുമ്പ് ചൊക്ലി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ എത്തുക.
ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഒരു മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിനായി ഡിസംബർ 28 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. രാവിലെ 11ന് കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ. യോഗ്യത: എം.ബി.ബി.എസ്.(അഭികാമ്യം-സൈക്യാട്രി). മാസവേതനം: 57525 രൂപ. യോഗ്യരായവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2562778.
കാസർകോട് ഗവ. ഐ.ടി.ഐ.യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ നിലവിലുള്ള ഒഴിവിലേക്ക് ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഗസ്റ്റ് ഇൻസ്ട്രക്ടർ കൂടികാഴ്ച ഡിസംബർ 31 ന് രാവിലെ 10ന് ്നടത്തുന്നു. സംവരണ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ പൊതു വിഭാഗത്തിലുള്ളവരേയും പരിഗണിക്കും. യോഗ്യത സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം, ഡിപ്ലോമ, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയത്തോടെയുള്ള എൻ.ടി.സി, ഒരു വർഷത്തെ പ്രവർത്തി പരിചയത്തോടെയുള്ള എൻ.എ.സി. ഫോൺ- 04994256440.
ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ പമ്പ് ഓപ്പറേറ്റർ കം പ്ലംബർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത പ്ലംബർ ട്രേഡിൽ എൻടിസി സർട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയിൽ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 20 നും 40 നുമിടയിൽ. രാത്രി ഡ്യൂട്ടി ഉൾപ്പെടെ എടുക്കുവാൻ തയ്യാറാവണം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 2025 ജനുവരി 10ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി അപേക്ഷിക്കുക. ഫോൺ: 0477 2282367,68,69.
ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത ഗവ. അംഗീകൃത ബിരുദം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, മറ്റു സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ ഏതെങ്കിലും ഒന്നിൽ ആറുമാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 2024 ഡിസംബർ ഒന്നിന് 40 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ 26 ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് അപേക്ഷിക്കുക. ഫോൺ: 0477 2282021.
വേങ്ങര ബ്ലോക്ക് കൃഷിശ്രീ കാർഷിക സേവനകേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. കൃഷി ശാസ്ത്രത്തിലോ അമെക്കാനിക്കൽ എഞ്ചിനീയറിംഗിലോ ഉള്ള ഡിപ്ലോമയും 3 വർഷത്തെ പ്രവർത്തന പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. വിരമിച്ച കൃഷി ഓഫീസർമാരെയും പരിഗണിക്കും. താൽപര്യമുള്ളവർ യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർകാർഡ് എന്നിവയുടെ പകർപ്പ് സഹിതം 2025 ജനുവരി എട്ടിനകം വേങ്ങര കൃഷി അസിസ്റ്റന്റ് ഡയരക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസ വേതനം 12000 രൂപയായിരിക്കും. ഒരു വർഷത്തേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ടിലുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ : 0494 2450415.
ദേശീയ ആരോഗ്യ ദൗത്യം ജില്ലയിലെ ഹെൽത്ത് ബ്ലോക്കുകളിൽ ആരംഭിക്കുന്ന ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റിലേക്ക് എൻഡമോളജിസ്റ്റ്, ഡാറ്റാമാനേജർ തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 26 വൈകീട്ട് 5 മണി. കൂടുതൽ് വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഫോൺ: 0483 2730313, 9846700711. അപേക്ഷ നൽകുന്നതിനുള്ള ലിങ്ക് https://arogyakeralam.gov.in/2020/04/07/malappuram-2/
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.