- Trending Now:
തൃശ്ശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ (മോഡേൺ മെഡിസിൻ) കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിൽ താത്ക്കാലിക (അഡ്ഹോക്) വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ടി.സി.എം.സി റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദം (എം.ബി.ബി.എസ്) സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ/ഇലക്ഷൻ ഐ.ഡി കാർഡ് എന്നീ രേഖകളുടെ അസ്സലും പകർപ്പും സഹിതം ജനുവരി 18 ന് രാവിലെ 10.30 ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടത്തുന്ന വാക്ക്-ഇൻ - ഇന്റർവ്യൂവിൽ പങ്കെടുക്കണം.
തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിൽ കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ഉൾനാടൻ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിയിലേക്ക് (ചേറ്റുവ - കരുവന്നൂർ പുഴ) ദിവസ വേതനാടിസ്ഥാനത്തിൽ ഫിഷറീസ് ഗാർഡിനെ നിയമിക്കുന്നു. യോഗ്യത ഏതെങ്കിലും ഫിഷറീസ് സ്കൂളിൽ നിന്നും വി.എച്ച്.എസ്.സി എച്ച്.എസ്.എസി എടുത്തവരായിരിക്കണം. സ്രാങ്ക് സൈസൻസി ഉള്ളവരും മോട്ടോറൈസ്ഡ് വള്ളങ്ങൾ ഓടിക്കുന്നതിൽ കഴിവ് തെളിയിച്ചവരും ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരും ആയിരിക്കണം. ചേറ്റുവയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. 2 മിനിറ്റിൽ 100 മീറ്റർ ദൂരം നീന്താൻ അറിഞ്ഞിരിക്കണം. താൽപരര്യമുള്ളവർ ജനുവരി 20 ന് രാവിലെ 11 ന് തൃശ്ശൂർ പള്ളിക്കുളത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ സഹിതം വാക്ക് ഇൻ ഇന്റർവ്യുവിന് ഹാജരാകണം.
ചെങ്ങന്നൂർ ഗവണ്മെന്റ് ഐ.ടി.ഐ.യിലെ ഇലക്ട്രോണിക്സ് ആൻഡ് ടെക്നിക്കൽ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഒഴിവുള്ള ഒരു ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ഈഴവ/ ബില്ലവ / തിയ്യ(മുൻഗണന) വിഭാഗത്തിൽപ്പെട്ടവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ജനുവരി 20ന് രാവിലെ 11 ന് ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനിയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മൂന്നുവർഷത്തെ എൻജിനിയറിങ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻ.ടി.സി / എൻ.എ. സി. യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. അഭിമുഖത്തിനെത്തുന്നവർ അസൽ സർട്ടിഫിക്കറ്റുകൾക്കൊപ്പം പകർപ്പുകൾ കൂടി കൊണ്ടുവരണം. വിശദ വിവരത്തിന് ഫോൺ: 0479 2953150,0479 2452210.
ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമ വകുപ്പിൽ സമാന തസ്തികയിലോ ഉയർന്ന തസ്തികയിലോ ജോലി ചെയ്ത് പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 62 വയസ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ കോടതി, കളക്ട്രേറ്റ് പി.ഒ, കോട്ടയം - 686002 എന്ന വിലാസത്തിൽ ജനുവരി 27 വൈകീട്ട് 5 മണിക്കു മുമ്പു ലഭിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. വിശദ വിവരത്തിന് ഫോൺ: 0481 2563496, ഇ- മെയിൽ: dcourtktm @gmail.com.
തൃക്കരിപ്പൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ ഒഴിവുള്ള ലക്ച്ചറർ തസ്തിയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച ജനുവരി 21 ന് രാവിലെ 10.30 ന് നടക്കും. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ 60 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് കുറഞ്ഞ യോഗ്യത. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, എല്ലാ യോഗ്യത / പരിചയ അസ്സൽസർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പർപ്പുകളും സഹിതം രാവിലെ 10 മണിക്കകം കൂടിക്കാഴ്ച്ചക്കായി പോളിടെക്നിക്ക് കോളേജ് ഓഫീസിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ- 0467- 2211400, 9495262856.
കാസർകോട് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ അർബൻ ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിൽ വിവിധ സ്പെഷ്യാലിറ്റികളിൽ ഡോക്ടർമാരെ (ഗൈനക്കോളജി, ജനറൽ മെഡിസിൻ ആന്റ് ഡെർമറ്റോളജി, ഒഫ്ത്താൽമോളജി്) നിയമിക്കുന്നതിന് കൂടിക്കാഴ്ച്ച ജനുവരി 20 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് എൻ.എച്ച്.എം ഓഫീസിൽ നടക്കും. താൽപര്യമുളള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.ഫോൺ- 0467-2209466.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ജനുവരി 18 ന് നടത്താനിരുന്ന ഫാർമസിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജനുവരി 20 ന് രാവിലെ 10.30ന് നടക്കും. ഫോൺ- 0467 2217018.
പാലക്കാട് ജില്ലാ ആയൂർവേദ ആശുപത്രിയിൽ ഒഴിവുള്ള ലാബ് ടെക്നീഷ്യൻ ഗ്രേഡ് - രണ്ട് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്കായി ജനുവരി 18 ന് രാവിലെ 10 മണിക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക് 0491 2546260.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.