- Trending Now:
കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൈകുന്നേരത്തെ ഓപി യിലേക്ക് ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ നവംബർ 26 രാവിലെ 11 ന് കഞ്ഞിക്കുഴി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കും. എംബിബിഎസ്, റ്റിസിഎംസി/കെഎസ്എംസി രജിസ്ട്രേഷൻ ഉള്ളവർക്ക് പങ്കെടുക്കാം. യോഗ്യത,പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ , പകർപ്പ് എന്നിവയുമായിട്ടാണ് എത്തേണ്ടത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ താമസക്കാർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 7902395715.
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ സിവിൽ എഞ്ചിനീയർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിഞ്ജാനം, മറ്റ് വിശദാംശങ്ങൾക്കുമായി www.kepco.co.in & www.kepconews.blogspot.com സന്ദർശിക്കണം.
കുതിരവട്ടത്ത് ഇംഹാൻസിന്റെ പുനരധിവാസ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഓഫ്സെറ്റ് പ്രിന്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 13 നു വൈകീട്ട് അഞ്ചിനകം ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളേജ് (പി.ഒ) 673008 എന്ന വിലാസത്തിൽ അയക്കണം. യോഗ്യത. വൊക്കേഷണൽ ഹയർസെക്കൻഡറി/ ഗവ. അംഗീകൃത ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജി / കെജിടിഎ ഇതിൽ ഏതെങ്കിലും ഒന്ന്. ഈ മേഖലയിൽ ഗവ. അംഗീകൃത സ്ഥാപനങ്ങളിലെ രണ്ട് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. ഫോൺ: 0495-2359352, www.imhans.ac.in.
എറണാകുളം: അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലെ ഒരു ഒഴിവ് നിലവിലുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 23 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത ഡിഫാമും കമ്പ്യൂട്ടർ പരിജ്ഞാനവും. ഫാർമസിസ്റ്റ് തസ്തികയിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം - 18-41 ശമ്പളം - പ്രതിമാസം 24520.
കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ മേഖലകളിൽ പ്രവർത്തിക്കുന്ന എം.സി.ആർ.സി കളിൽ സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താൽപര്യമുള്ളവർ നവംബർ 15 ന് രാവിലെ 11 ന് എൻഡോസൾഫാൻ സഹജീവനഗ്രാമത്തിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. സ്പീച്ച് തെറാപ്പിസ്റ്റ് 8 ഒഴിവ്. യോഗ്യത- എം.എ.എസ്.എൽ.പി അല്ലെങ്കിൽ ബി.എ.എസ്.എൽ.പി, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി - 40 വയസ്സ്. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് 10 ഒഴിവ്. യോഗ്യത - എം.ഒ.ടി അല്ലെങ്കിൽ ബി.ഒ.ടി, അഞ്ച് വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി - 40 വയസ്സ്. ഫോൺ- 7034029301, 9645222573.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.