Sections

ഓട്ടോകാഡ് ഇൻസ്ട്രക്ടർ, അധ്യാപക, അങ്കണവാടി ഹെൽപ്പർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Oct 07, 2024
Reported By Admin
Recruitment opportunity for various posts like Autocad Instructor, Teacher, Anganwadi Helper etc

ഓട്ടോകാഡ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്

തിരുവനന്തപുരം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എജുക്കേഷൻ സെല്ലിൽ ഓട്ടോകാഡ് 2ഡി ആൻഡ് 3ഡി കോഴ്സ് പഠിപ്പിക്കുന്നതിലേക്കായുള്ള ഒരു ഒഴിവിലേക്ക് താത്കാലികമായി ഉദ്യോഗാർഥകളെ ക്ഷണിക്കുന്നു. പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 10ന് രാവിലെ 10ന് വനിത പോളിടെക്നിക് കോളേജിൽ അഭിമുഖത്തിന് പങ്കെടുക്കേണ്ടതാണ്. മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ എൻജിനിയങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഉപരിയായ യോഗ്യത. കൂടാതെ ഓട്ടോകാഡ് 2ഡി ആൻഡ് 3ഡി യിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

അധ്യാപക നിയമനം

കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്.എ ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ-ടെറ്റ് യോഗ്യതയുള്ളവർ അസ്സൽ രേഖകളും പകർപ്പും സഹിതം ഒക്ടോബർ ഒമ്പതിന് രാവിലെ 10.30 ന് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9995820080, 9400006487.

ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ/തത്തുല്യം. പി.എസ്.സി നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ ഏഴിന് രാവിലെ 10.30 ന് ടെക്നിക്കൽ ഹൈസ്കൂളിൽ ഹാജരാകണം. ഫോൺ : 9400006494, 04972835260.

അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതശിശു വികസന വകുപ്പ് ഭരണിക്കാവ് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള പാലമേൽ, വള്ളികുന്നം പഞ്ചായത്തുകളിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ അങ്കണവാടി ഹെൽപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ളവരും കായികക്ഷമതയുള്ളവരും സേവനതാൽപരരുമായ വനിതകളായിരിക്കണം. എസ്.എസ്.എൽ.സി ജയിക്കാത്തവരായിരിക്കണം അപേക്ഷകർ. 2024 ജനുവരി ഒന്നാം തീയതി 18 വയസ്സ് തികഞ്ഞവരും 46 വയസ്സ് കവിയാത്തവരുമായിരിക്കണം. പട്ടികജാതി, പട്ടികവർഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് ലഭിക്കും. അപേക്ഷയോടൊപ്പം സ്ഥിരതാമസം, ജാതി, വയസ്സ്, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉണ്ടായിരിക്കണം. വിധവയാണെങ്കിൽ വിധവാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 17 ന് വൈകീട്ട് അഞ്ചുമണിവരെ ഭരണിക്കാവ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഭരണിക്കാവ് ഐ.സി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0479,2382583.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.