Sections

അങ്കണവാടി വർക്കർ, ഹെൽപ്പർ, കായിക പരിശീലക, അധ്യാപക, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Sep 21, 2024
Reported By Admin

അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

പാമ്പാടി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പള്ളിക്കത്തോട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. പാസായ വനിതകൾക്ക് അപേക്ഷിക്കാം (മതിയായ യോഗ്യതയുള്ളവർ ഇല്ലാത്തപക്ഷം എസ്.സി., എസ്.ടി. വിഭാഗത്തിൽനിന്ന് എസ്.എസ്.എൽ.സി. പാസാകാത്തവർക്കും അപേക്ഷിക്കാം). ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും അപേക്ഷിച്ചാൽ മതി. പ്രായപരിധി 18-46. അപേക്ഷകർ പള്ളിക്കത്തോട്, കൂരോപ്പട ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരാകണം. പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷത്തെ ഇളവ് ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 24 മുതൽ ഒക്ടോബർ നാലിന് വൈകിട്ട് അഞ്ചുവരെ പാമ്പാടി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും. മുമ്പ് അപേക്ഷിച്ചവർക്കും അപേക്ഷ നൽകാം. വിലാസം: ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം, ഐ.സി.ഡി.എസ്. പ്രോജക്റ്റ് പാമ്പാടി, മണലുങ്കൽ പി.ഒ. പൂവത്തിളപ്പ്, കോട്ടയം പിൻ: 686503.

കായിക പരിശീലക ഒഴിവ്

അർത്തുങ്കൽ ഗവ. റീജിയിണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നതിനായി കായിക പരിശീലകനെ നിയമിക്കുന്നു. സംസ്ഥാന തലത്തിൽ സീനിയർ വിഭാഗത്തിൽ കഴിവ് തെളിയിച്ച വ്യക്തിയോ അല്ലാത്ത പക്ഷം സ്പോട്സ് കൗൺസിലിന്റെ അംഗീകാരമുള്ള കോച്ചിനോ അപേക്ഷിക്കാം. സ്കൂൾ പ്രവർത്തി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും കായിക പരിശീലനത്തിന് സമയം കണ്ടെത്തി പരിശീലനം നൽകണം. യോഗ്യതയുള്ളവർക്ക് 25-ന് പകൽ രണ്ട് മണിക്ക് ബോട്ട് ജെട്ടിക്ക് സമീപം മിനി സിവിൽ സ്റ്റേഷനിലെ നാലാം നിലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റിന്റെ
അസലും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.

അധ്യാപക ഒഴിവ്

അർത്തുങ്കൽ ഗവ. റീജിയിണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലേക്ക് ഇംഗ്ലീഷ്, ഫിസിക്സ്, മ്യൂസിക്ക് വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ബോട്ട് ജെട്ടിക്ക് സമീപം മിനി സിവിൽ സ്റ്റേഷനിലെ നാലാം നിലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. പ്രസ്തുത വിഷയങ്ങളിലെ അധ്യാപകർക്ക് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് ബയോഡേറ്റയും സർട്ടിഫിക്കറ്റിന്റെ അസലും സഹിതം എത്തി അഭിമുഖത്തിൽ പങ്കെടുക്കാം.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിൽ 2024-25 അധ്യയനവർഷത്തിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ 23ന് പരീക്ഷ/ കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, തിരിച്ചറിയൽ രേഖകൾ സഹിതം രാവിലെ 10ന് മുൻപായി ഹാജരാകണം. വിശദവിവരങ്ങൾക്കായി www.gecskp.ac.in വെബ്സൈറ്റ് സന്ദർശിക്കുക.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.