- Trending Now:
ഹരിപ്പാട് ഐ.സി.ഡി.എസ്.പ്രോജക്ട് പരിധിയിലുള്ള തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിലവിൽ ഒഴിവുള്ളതും അടുത്ത മുന്ന് വർഷത്തിനിടയിൽ ഉണ്ടാകാനിടയുള്ളതുമായ വർക്കർ/ഹെൽപ്പർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ അപേക്ഷി ക്കുന്നവർ 10-ാം ക്ലാസ്സ് ജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികകളിൽ അപേക്ഷിക്കുന്ന വർ ഏഴാം ക്ലാസ്സ് പാസ്സായവരും എന്നാൽ 10-ാം ക്ലാസ്സ് പാസ്സാകാത്തവരുമായിരിക്കണം. പ്രായം 18-46 വയസ്സ്. അപേക്ഷകൾ ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുമ്പായി ഹരിപ്പാട് റവന്യു ടവറിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ നൽകണം.
മാവേലിക്കര രാജാ രവിവർമ്മ കോളജ് ഓഫ് ഫൈൻ ആർട്സിൽ പെയിന്റിംഗ് വിഭാഗത്തിൽ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികകളിൽ 2024-2025 അദ്ധ്യയന വർഷത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ച്ചററെ നിയമിക്കുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ് എന്നിവയുടെ (ബി.എഫ്.എ./ എം.എഫ്.എ., മുൻ പരിചയം) അസ്സലും പകർപ്പും സഹിതം 25-ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ ആഫീസിൽ അഭിമുഖത്തിന് എ്ത്തണം.
വനിതാ ശിശു വികസന വകുപ്പിന്റെയും ഹിന്ദുസ്ഥാ9 ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷൻ ട്രസ്റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയലിൽ പ്രവർത്തിക്കുന്ന തേജോമയ ആഫ്റ്റർ കെയർ ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് വനിതാ ഉദ്യോഗർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത- സൈക്കോളജിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം. ബയോഡേറ്റ് അയക്കേണ്ട വിലാസം-hr.kerala@hlfppt.org. അവസാന തീയതി- സെപ്തംബ4 27. കൂടുതൽ വിവരങ്ങൾക്ക്- 9567913985
തൃശ്ശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ എം.സി.എ വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെപ്തംബർ 24 ന് പരീക്ഷ/ കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്കായി www.gectcr.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം) കീഴിൽ വിവിധ അർബ്ബൻ എച്ച്.ഡബ്ല്യു.സികളിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ബി.കോം ബിരുദം. പി.ജി.ഡി.സി.എ, ടാലി അറിയുന്നവർക്ക് മുൻഗണന ലഭിക്കും. 2 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർത്ഥികൾ ജനന തീയതി, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി സഹിതം) സെപ്തംബർ 28 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ സെപ്റ്റംബർ 27ന് രാവിലെ 11ന് അസൽ രേഖകളും കാപ്പികളുമായി പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. സെപ്റ്റംബർ 23നു മുമ്പായി ബന്ധപ്പെട്ട രേഖകൾ guestinterviewgca@gmail.com എന്ന മെയിൽ ഐഡിയിൽ സ്കാൻ ചെയ്ത് അയയ്ക്കേണ്ടതാണ്. ഉദ്യോഗാർഥികൾ മുൻകൂറായി തൃശൂർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഇന്റർവ്യൂ സമയത്തു ഹാജരാക്കണം.
കുറുമാത്തൂർ ഗവ. ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഒരു ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. പ്രസ്തുത ട്രേഡിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിഗ്രിയും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻഎസി/എൻടിസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 24 ന് രാവിലെ 10.30 ന് പന്നിയൂർ കൂനത്തെ ഐടിഐ ഓഫീസിൽ ഹാജരാകണം. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലെ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 04602 225450, 9497639626.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.