Sections

അങ്കണവാടി കം ക്രഷ് ഹെൽപ്പർ, മൾട്ടിപർപ്പസ് വർക്കർ, നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കൽ അപ്രന്റീസ്, ജെപിഎച്ച്എൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Feb 27, 2025
Reported By Admin
Recruitment opportunity for various posts like Anganwadi Cum Crush Helper, Multipurpose Worker, Nurs

അങ്കണവാടി കം ക്രഷ് ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കഞ്ഞിക്കുഴി ഐസിഡിഎസിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പരിധിയിലുള്ള യോഗ്യരായ വനിതകളിൽ നിന്നും അങ്കണവാടി കം ക്രഷ് ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യാണ് യോഗ്യത. അപേക്ഷകർക്ക് 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകേണ്ടതും 35 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ മാർച്ച് അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പ് കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി ഐസിഡിഎസ് ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോമിന്റെ മാതൃക കഞ്ഞിക്കുഴി ഐസിഡിഎസ് പ്രൊജക്ട്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. ഫോൺ: 9188959688.

അപേക്ഷ ക്ഷണിച്ചു

ദേശീയ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് സപ്പോർട്ടിംഗ് യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്) അപേക്ഷ ക്ഷണിച്ചു. യോഗ്യത: അസിസ്റ്റന്റ് ഫിസിയോതെറാപ്പി സർട്ടിഫിക്കറ്റ്/വിഎച്ച്എസ്സി ഫിസിയോതെറാപ്പി/ എഎൻഎമ്മും കമ്പ്യൂട്ടർ പരിഞ്ജാനവും. പ്രായപരിധി: 40. ശമ്പളം: 13,500. അവസാന തീയതി മാർച്ച് ഏഴ്. വെബ്സൈറ്റ്: www.nam.kerala.gov.in-careser ഫോൺ: 0468 2995008.

നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കൽ അപ്രന്റീസ് കരാർ നിയമനം

കോഴിക്കോട് ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികൾ, സിഎച്ച്സി, എഫ്എച്ച്സി, ജനറൽ ആശുപത്രികൾ എന്നീ സ്ഥാപനങ്ങളിൽ നഴ്സിംഗ് (ബി എസ് സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ്) പാരാമെഡിക്കൽ ബിരുദ/ഡിപ്ലോമ ധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളെ അപ്രന്റീസ് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ: നഴ്സിംഗ് അപ്രന്റീസ്: ബി എസ് സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ് (ജിഎൻഎം). ഓണറേറിയം: ബി എസ് സി നഴ്സിംഗ്- പ്രതിമാസം 18000 രൂപ, ജനറൽ നഴ്സിംഗ് (ജിഎൻഎം)-15000 രൂപ. പാരാമെഡിക്കൽ അപ്രന്റീസ് യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകൾ പാസ്സായിരിക്കണം. (ഒപ്റ്റോമിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ) ഓണറേറിയം: 12000 രൂപ (പ്രതിമാസം). പ്രായപരിധി 21-35. നിയമന കാലാവധി രണ്ട് വർഷം. യോഗ്യത കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. നിയമിക്കപ്പെടുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ മാർച്ച് 11 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0495-2370379, 2370657.

ജെപിഎച്ച്എൻ വാക്ക് ഇൻ ഇന്റർവ്യൂ 6 ന്

സാമൂഹ്യനീതി വകുപ്പിനു കീഴിൽ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. വൃദ്ധമന്ദിരത്തിലേക്ക് (സ്നേഹാലയം) ജെപിഎച്ച്എൻ തസ്തികയിലേക്ക് (പ്രതിമാസം 24520 രൂപ ഹോണറേറിയം) ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് ആറിന് രാവിലെ 11 മണിക്ക്. പ്ലസ് ടു/ജെപിഎച്ച്എൻ/എഎൻഎം കോഴ്സ് പാസ്സായിരിക്കണം. ഈ കോഴ്സിന്റെ അഭാവത്തിൽ ജനറൽ നഴ്സിംഗ് പരിഗണിക്കും. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകൾ, ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും ഓരോ പകർപ്പും സഹിതം സ്നേഹാലയത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0495-2731111.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.