Sections

ഫിസിയോതെറാപ്പിസ്റ്റ്, ഡ്രൈവർ കം അറ്റൻഡർ, അധ്യാപക, ഡ്രൈവിങ് ഇൻസ്ട്രക്ടർ, പ്രീ പ്രൈമറി ടീച്ചർ, സീനിയർ റസിഡന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Oct 15, 2024
Reported By Admin
Recruitment opportunity for Physiotherapist, Driver cum Attendant, Teacher, Driving Instructor, Pre

വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യൻ

അസാപ്പ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് സൗകര്യം ഉറപ്പാക്കും. കൂടുതൽ വിവരങ്ങൾക്ക്: 9495999704.

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് കൂടിക്കാഴ്ച

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 19 ന് രാവിലെ 10 ന് നടക്കും. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഫിസിയോതെറാപ്പി ബിരുദമുള്ളവർക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

എം.ബി.ബി.എസ് ഡോക്ടർ, ടി.ബി ഹെൽത്ത് വിസിറ്റർ

ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് എം.ബി.ബി.എസ് ഡോക്ടർ്, ടി.ബി ഹെൽത്ത് വിസിറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20ന് വൈകീട്ട് അഞ്ചിന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക. ഫോൺ: 0483 2730313, 9846700711.

അധ്യാപക ഒഴിവ്

മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിന് പരിധിയിൽ പ്രവർത്തിക്കു കോഡൂർ വെസ്റ്റ് എ.എം.യു.പി. സ്കൂളിൽ ഒഴിവുള്ള ജെ.എൽ.ടി അറബിക് എൽ.പി (പാർടൈം), എൽ.പി.എസ്.ടി എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 18ന് രാവിലെ 10.30 ന് മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ച്ചയക്ക് ഹാജരാകണം.

ആയുർവ്വേദ ഫാർമസിസ്റ്റ് കൂടിക്കാഴ്ച 16 ന്

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസ്സിൽ ആയുർവ്വേദ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ച ഒക്ടോബർ16 ന് രാവിലെ 10.30 ന് നടത്തുന്നു. യോഗ്യത: ആയുർവ്വേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന ഒരു വർഷത്തെ ഫാർമസി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ ബിഫാം (ആയുർവ്വേദ). വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ
തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം എത്തണം. ഫോൺ: 0495-2371486.

ഡ്രൈവർ കം അറ്റൻഡർ

മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റൻഡറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് യോഗ്യതയുള്ളവരും എൽ.എം.വി ലൈസൻസ് ഉള്ളവരുമായിരിക്കണം. താൽപര്യമുള്ളവർ ഒക്ടോബർ 17ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു. നിയമനം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0483 2734917.

ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്പ് സ്കീമിലേയ്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനങ്ങളിലോ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലോ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉണ്ടായിരിക്കണം. രജിസ്ട്രേഷനും 1 വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി ഒക്ടോബർ 16 വൈകിട്ട് 5 മണി. ഇന്റർവ്യൂ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയിത്തിൽ അഭിമുഖത്തിന് ഹാജരാകണം.

ഫിസിയോതെറാപിസ്റ്റ് ഒഴിവ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഫിസിയോതെറാപിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിയോതെറാപ്പിയിലുള്ള ബിരുദമാണ് യോഗ്യത. ഫിസിയോതെറാപ്പി ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. വേതനം 17000 രൂപ.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

കേരള സർക്കാരിന്റെ ധനകാര്യ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കരാർ വ്യവസ്ഥയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 28 വൈകിട്ട് 5 മണിവരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.ppri.org.in.

സീനിയർ റസിഡന്റ് അഭിമുഖം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 18ന് രാവിലെ 11ന് അഭിമുഖം നടത്തും. അതത് വിഭാഗത്തിലെ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രതിമാസ വേതനം 73,500 രൂപ. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ഡ്രൈവിങ് ഇൻസ്ട്രക്ടർ അഭിമുഖം 19ന്

കഴക്കൂട്ടം വനിതാ ഐ.റ്റി.ഐയിലെ ഡ്രൈവിങ് സ്കൂളിൽ ഡ്രൈവിങ് ഇസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 19 രാവിലെ 10.30നാണ് അഭിമുഖം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ അസൽ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വനിതകൾക്കും കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ച ഡ്രൈവർമാർക്കും ഡ്രൈവിങ് സ്കൂൾ നടത്തി മുൻ പരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 0471 2418317.

പ്രീ-പ്രൈമിറി ടീച്ചർ അഭിമുഖം

നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന വ്ളാവെട്ടി മോഡൽ പ്രീ സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക തസ്തികയിൽ അഭിമുഖം നടത്തുന്നു. ഒക്ടോബർ 22 രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിൽവെച്ചാണ് അഭിമുഖം. എസ്.എസ്.എൽ.സി പാസ്, പി.പി.റ്റി.റ്റി.സി അല്ലെങ്കിൽ റ്റി.റ്റി.സി എന്നിവയാണ് യോഗ്യത. പ്രായപരിധി 20നും 45നും ഇടയിൽ. പ്രതിമാസം 12,500 രൂപ ഓണറേറിയമായി ലഭിക്കും. പട്ടികവർഗവിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവും മികവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ലഭിക്കും. സ്കൂൾ സ്ഥിതിചെയ്യുന്ന മേഖലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് പ്രൊജക്ട് ഓഫീസർ അറിയിച്ചു.

കണ്ടിൻജന്റ് തൊഴിലാളികൾ :അഭിമുഖം 17ന്

ജില്ലയിൽ കൊതുകുജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് വർക്കേഴ്സിനെ നിയമിക്കുന്നതിനായുള്ള അഭിമുഖം ഒക്ടോബർ 17 രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിൽ നടക്കും. പരമാവധി 30 ദിവസത്തേയ്ക്കോ അതിൽ കുറവ് ദിവസത്തേക്കോ പ്രതിദിനം 675 രൂപ നിരക്കിലാണ് നിയമനം. ഏഴാം ക്ലാസണ് യോഗ്യത. പ്രായപരിധി 55 വയസ്. തിരുവനന്തപുരം ജില്ലയിലുള്ളവർക്കും കണ്ടിൻജന്റ് വർക്കർ/ഫോഗിങ്, സ്പ്രേയിങ് പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടായിരിക്കും. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ഇവയുടെ ഒരു സെറ്റ് പകർപ്പും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ഹാജരാകണം. രജിസ്ട്രേഷൻ നടപടികൾ രാവിലെ 10.30 വരെ മാത്രമായിരിക്കും. അതിനുശേഷം ഹാജരാകുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.