Sections

മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ്, കമ്പനി സെക്രട്ടറി, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Nov 06, 2024
Reported By Admin
Recruitment opportunity for Medical Officer, Office Attendant, Company Secretary, Guest Instructor a

മെഡിക്കൽ ഓഫീസർ ഒഴിവ്

ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവിലേക്കും ഇനി ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കും താൽകാലിക നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ എം.ബി.ബി.എസ് ഡിഗ്രിയും റ്റി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർ cru.czims@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ നവംബർ 13ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കുക.ഫോൺ:0484 -2391018.

43 തസ്തികകളിലേക്ക് അപേക്ഷിക്കാം

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ സിമന്റ്സ്, എൻ.സി.എം.ആർ.ഐ, കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ്, മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. വിവിഡ്, സിൽക്ക്, ടി.സി.എൽ, ട്രാക്കോ കേബിൾസ്, കെൽ-ഇ.എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. നവംബർ 30നകം അപേക്ഷിക്കണം. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കഴക്കൂട്ടം ഗവ വനിതാ ഐ ടി ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ പൊതുവിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കോമേഴ്സ് / ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിംഗ് ടെക്നോളജി എന്നീ വിഷയങ്ങളിലുള്ള ബിരുദവും സമാന ഫീൽഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കോമേഴ്സ്യൽ പ്രാക്ടീസ് / ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിംഗ് ടെക്നോളജി എന്നീ വിഷയങ്ങളിലെ രണ്ട് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി പാസ്സായിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും സമാന ഫീൽഡിൽ വേണം. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവംബർ 8ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471-2418317.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.