Sections

ലാബ് ടെക്നീഷ്യൻ, കുക്ക്, സെക്യൂരിറ്റി, കളക്ഷൻ ഏജന്റ്, അറ്റൻഡർ, ഗാർഡനർ, ട്രേഡ്സ്മാൻ, വെറ്ററിനറി ഡോക്ടർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Nov 05, 2024
Reported By Admin
Recruitment opportunity for Lab Technician, Cook, Security, Collection Agent, Attendant, Gardener, T

ലാബ് ടെക്നീഷ്യൻ ഒഴിവ്

തലനാട് കുടുംബാരോഗ്യേകന്ദ്രത്തിൽ ആരംഭിക്കുന്ന ലാബിൽ ദിവസവേതന നിരക്കിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. 2025 മാർച്ച് 31 വരെയാണ് നിയമനം. യോഗ്യത: വി.എച്ച്.എസ്.സി.(എം.എൽ.ടി) അല്ലെങ്കിൽ പ്ലസ്ടു സയൻസ്/തത്തുല്യയോഗ്യത, ഡിപ്ലോമ ഇൻ പാരാമെഡിക്കൽ ലബോറട്ടറി ടെക്നോളജി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. യോഗ്യരായവർ നവംബർ 12ന് വൈകിട്ട് നാലിനകം അപേക്ഷ നേരിട്ടോ മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യകേന്ദ്രം, തലനാട്, പിൻ: 686580 എന്ന വിലാസത്തിലോ നൽകണം. വിശദവിവരത്തിന് ഫോൺ: 9446809362.

കുക്ക് ഒഴിവ്

സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ ഹോസ്റ്റലിൽ കുക്കിന്റെ താൽക്കാലിക ഒഴിവുണ്ട്. ഹോസ്റ്റലിൽ താമസിച്ച് ജോലിചെയ്യാൻ താൽപര്യമുള്ള വനിതകൾക്ക് നവംബർ 11ന് രാവിലെ 10.30ന് ബോർഡിന്റെ കോട്ടയം ഡിവിഷണൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിന് ഫോൺ: 04812961775.

താൽക്കാലിക ഒഴിവ്

സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ എരുമേലി സൈറ്റിൽ ശബരിമല തീർഥാടകരുടെ വാഹന പാർക്കിങ് സൗകര്യം ലഭ്യമാക്കാൻ സെക്യൂരിറ്റി, കളക്ഷൻ ഏജന്റ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം നവംബർ 11ന് ഉച്ചകഴിഞ്ഞ് 2.30ന് ബോർഡിന്റെ കോട്ടയം ഡിവിഷണൽ ഓഫീസിൽ നടക്കും. യോഗ്യത: പത്താംക്ലാസ് ബിരുദം. വിശദവിവരത്തിന് ഫോൺ: 04812570410.

ഹോമിയോപ്പതി വകുപ്പിൽ താത്കാലിക നിയമനം

ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം സർക്കാർ ഹോമിയോ ആശുപത്രിയിൽ അറ്റൻഡർ/മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജനനി, സീതാലയം, ആയുഷ്മാൻ ഭവഃ എന്നീ പദ്ധതികളിൽ മൂന്ന് ഒഴിവാണ് ഉള്ളത്. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോ?ഗ്യത. കൂടാതെ എ ക്ലാസ്സ് ഹോമിയോ പ്രാക്ടീഷ്യണറുടെ കീഴിൽ 3 വർഷം ജോലിചെയ്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സിന് താഴെ. പ്രതിമാസം 18,390 രൂപ ലഭിക്കും. താത്പര്യമുള്ളവർ ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം dmohomoeotvm@kerala.gov.in എന്ന ഐഡിയിലോ നേരിട്ടോ അയക്കുക. ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും.

ഗാർഡനർ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ സരോവരം ബയോ പാർക്ക്, ഭട്ട് റോഡ് ബ്ലിസ് പാർക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാൻഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താൽക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 18 വൈകീട്ട് അഞ്ച് മണി. യോഗ്യത: ഗാർഡനിങ്ങിൽ 5 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം. (ഗാർഡനിങ് കോഴ്സ് പൂർത്തീകരിച്ചത് അഭികാമ്യം). കൂടികാഴ്ചയുടെ അടിസ്ഥാനത്തിമായിരിക്കും നിയമനം. അപേക്ഷകൾ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി), മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനെയോ അയക്കാം. യാതൊരു കാരണവും കാണിക്കാതെ അപേക്ഷ റദ്ദ് ചെയ്യാനുള്ള അധികാരം ഡിടിപിസിയിൽ നിക്ഷിപ്തമാണ്. ഫോൺ: 0495-2720012.

ട്രേഡ്സ്മാൻ നിയമനം

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിൽ 2024-25 അധ്യയന വർഷം മെക്കാനിക്കൽ എഞ്ചിനീയറിങ് പഠന വിഭാഗത്തിലേക്ക് ട്രേഡ്സ്മാൻ (ടർണിങ്ങ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ നവംബർ ഏഴിന് അസ്സൽ പ്രമാണങ്ങളുമായി രാവിലെ 10.30 നകം പ്രിൻസിപ്പാൾ മുമ്പാകെ എത്തണം. കേരള പി എസ് സി നിർദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. വിവരങ്ങൾക്ക് https://geckkd.ac.in, 0495-2383210.

വെറ്ററിനറി ഡോക്ടർ ഇന്റർവ്യൂ

കഞ്ഞിക്കുഴി ബ്ലോക്ക് മൊബൈൽ വെറ്ററിനറി യൂണിറ്റിലേയ്ക്ക് വെറ്ററിനറി ഡോക്ടർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. നവംബർ എട്ടിന് രാവിലെ 11 മണി മുതൽ 12 മണിവരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. യോഗ്യതകൾ ബിവിഎസ് സി ആന്റ് എഎച്ച് ബിരുദം, കെഎസ്വിസി രജിസ്ട്രേഷൻ. താൽപര്യമുള്ള ഉദ്ദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡ് (ആധാർ കാർഡ്), ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, കെഎസ്വിസി രജിസ്ട്രേഷൻ തെളിയിക്കുന്ന രേഖ, എസ്എസ്എൽസി ബുക്ക് എന്നിവ അസ്സലും പകർപ്പും സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ: 0477 2252431.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.