Sections

അറ്റൻഡർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, ഇലക്ട്രിഷ്യൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Mar 26, 2025
Reported By Admin
Recruitment opportunities for various posts such as Attendant, Block Coordinator, Guest Instructor,

അറ്റൻഡർ ഒഴിവ്

ജില്ലയിലെ ഹോമിയോ ഡിസ്പെൻസറികളിലേക്ക് അറ്റൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ പട്ടിക തയ്യാറാക്കുന്നു. അടൂർ റവന്യൂ ടവറിലെ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ ഏപ്രിൽ എട്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ച. എസ്എസ്എൽസി, എ ക്ലാസ് ഹോമിയോ മെഡിക്കൽ പ്രാക്ടീഷണറുടെ കീഴിൽ ഹോമിയോ മെഡിസിൻ കൈകാര്യം ചെയ്യുന്നതിനുളള മൂന്നുവർഷ പ്രവൃത്തി പരിചയം ഉളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. പ്രായപരിധി 55 വയസ്. ഫോൺ : 04734 226063.

കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്

കുടുബശ്രീ ജില്ലാ മിഷൻ ഇടുക്കി ജില്ലയിലെ ബ്ലോക്ക് കോ-ഓർഡിനേറ്റർ 1 പോസ്റ്റ് 1 (നോൺ ഫാം &ലൈവ്ലി ഹുഡ്)- തൊടുപുഴ ബ്ലോക്കിലെ ബ്ലോക്ക് കോ ഓർഡിനേറ്ററുടെ ഒഴിവിലേക്ക് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി എപ്രിൽ 2 ന് രാവിലെ 10.30 ന് കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ വാക് ഇൻ ഇന്റർവ്യു നടക്കും. ബ്ലോക്കിൽ സ്ഥിര താമസക്കാരായിരിക്കണം. 18 നും 35 നും ഇടയിൽ പ്രായമുളള ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്സിലറി അംഗം ആയിരിക്കണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ ഹാജരാകണം. ഫോൺ : 04862 -232223.

അഭിമുഖം 28 ന്

അമൃത് മിത്ര പദ്ധതിയിലുൾപ്പെടുത്തി തളിപ്പറമ്പ് നഗരസഭയിൽ നടപ്പാക്കുന്ന വാട്ടർ ക്വാളിറ്റി ടെസ്റ്റിംഗ് പ്രവർത്തനങ്ങൾക്ക് ബി എസ് സി ബിരുദധാരികളായ അയൽക്കൂട്ട അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ മാർച്ച് 28ന് രാവിലെ 10 ന് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സന്റെ ചേംബറിൽ അഭിമുഖത്തിന് എത്തണം. സയൻസ് ബിരുദധാരികളുടെ അഭാവത്തിൽ മറ്റ് ബിരുദങ്ങളെയും പരിഗണിക്കും. ഫോൺ: 9562329248, 9995511209.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പന്ന്യന്നൂർ ഗവ.ഐടിഐ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ഏപ്രിൽ മൂന്നിന് രാവിലെ 11 ന് ഐടിഐയിൽ നടക്കും. ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എൻഎസിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും മെക്കാനിക്കൽ/ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, മെക്കാനിക്കൽ/ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 0490 - 2318650.

ഇന്റർവ്യു

ഗവ ഐ.ടി.ഐ കൊട്ടാരക്കരയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ പരിശീലനം നൽകുന്നതിനായി ഈഴവ/ബില്ല/തീയ്യ വിഭാഗത്തിനായി ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. ബന്ധപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 29 രാവിലെ 11-ന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനായി ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 9447905009, 9946918632. യോഗ്യതകൾ: B.Voc/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിൽ അംഗീകാരമുള്ള സർവകലാശാലയിൽ നിന്നുള്ള ബി.ടെക് ബിരുദം ഈ മേഖലയിൽ ഒരുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ/ഇലക്ട്രട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിൽ 3 വർഷ ഡിപ്ലോമയും ഈ മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സി./എൻ.എ.സി. യും ഈ മേഖലയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.