Sections

അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ, ഓവർസീയർ, സർവേയർ, ടീച്ചർ, അസിസ്റ്റന്റ്, ട്രെയിനർ, സ്കിൽ സെന്റർ അസിസ്റ്റന്റ്, ഗവേഷക, ഗസറ്റ് ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Mar 13, 2025
Reported By Admin
Recruitment opportunities for various posts such as Anganwadi cum Crush Worker, Helper, Overseer, Su

അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം

തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ പ്രവർത്തിക്കുന്ന ആലിങ്ങൽ അങ്കണവാടിയിലേക്ക് അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം നടത്തുന്നു. അപേക്ഷകർ തൃപ്രങ്ങോട് പഞ്ചായത്തിലെ 15-ാം വാർഡിലെ സ്ഥിരതാമസക്കാരായിരിക്കണം. യോഗ്യത : ക്രഷ് വർക്കർ-പ്ലസ് ടു, ഹെൽപ്പർ-എസ് എസ് എൽ സി. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. മാർച്ച് 17ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും തിരൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 04942567600.

ഓവർസീയർ നിയമനം അഭിമുഖം 20ന്

തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യൂ വിഭാഗത്തിൽ ഓവർസീയർ ഗ്രേഡ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുമായി മാർച്ച് 20 ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ 04935235235.

സർവേയർ നിയമനം

സർവ്വേയും ഭൂരേഖയും വകുപ്പ് ഡിജിറ്റൽ സർവ്വെയുടെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കോൺട്രാക്ട് സർവേയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും കത്തുകൾ ലഭിച്ച ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുമായി മാർച്ച് 14 ന് രാവിലെ 10 ന് സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ 04936 202251.

ബാലഭവനിൽ താൽകാലിക നിയമനം

തൃശ്ശൂർ ജവഹർ ബാലഭവനിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിലേക്ക് ടീച്ചർ (ചിത്രകല, സംഗീതം, ശിൽപ്പകല, നാടൻപാട്ട്), അസിസ്റ്റന്റ് (ജൂഡോ, കമ്പ്യൂട്ടർ, നൃത്തം, ഗിറ്റാർ, കുങ്ങ്ഫു, ആയ, സ്വീപ്പർ) എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം മാർച്ച് 20 ന് രാവിലെ 10 ന് ബാലഭവൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2332909.

ട്രെയിനർ, സ്കിൽ സെന്റർ അസിസ്റ്റന്റ് ഒഴിവ്

ജില്ലയിൽ എസ്.എസ്.കെ. സ്റ്റാഴ്സ് പദ്ധതിയിൽ ഉൾപ്പെട്ട 14 നൈപുണ്യവികസനകേന്ദ്രങ്ങളിലേക്കു ട്രെയിനർ, സ്കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനർ വിഭാഗത്തിൽ മൊബൈൽ ഫോൺ ഹാഡ്വേർ റിപയർ ടെക്നീഷ്യൻ(രണ്ടൊഴിവ്), ആനിമേറ്റർ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് (നാലൊഴിവ്) ഗ്രാഫിക് ഡിസൈനർ( രണ്ടൊഴിവ്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. സ്കിൽ കൗൺസിൽ അംഗീകരിച്ച ട്രെയിനർ യോഗ്യത വേണം. സ്കിൽ സെന്റർ അസിസ്റ്റന്റിന്റെ നാലൊഴിവുകൾ ഉണ്ട്. ബന്ധപ്പെട്ട സ്കിൽ മേഖലയിൽ വി.എച്ച്.എസ്.ഇ./എൻ.എസ്.ക്യൂ.എഫ്. പാസാകണം. യോഗ്യരായ അപേക്ഷകർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മാർച്ച് 18ന് മുമ്പ് എസ്.എസ്.കെ. കോട്ടയം ജില്ലാ ഓഫീസിൽ നേരിട്ടോ തപാലിലോ അപേക്ഷിക്കണം. ഫോൺ: 0481-2581221.

ഗവേഷക ഒഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്കൃത കോളേജ് ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിൽ പി.എച്ച്.ഡി എനി ടൈം ജോയിനിംഗ് കാറ്റഗറിയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യു.ജി.സി (ജെ.ആർ.എഫ്) പരീക്ഷ പാസായ ഗവേഷണ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മാർച്ച് 20ന് സർട്ടിഫിക്കറ്റുകളുമായി ബോട്ടണി വിഭാഗത്തിൽ അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷ നൽകിയവർക്കായുള്ള അഭിമുഖം അഭിമുഖം 24ന് പത്തിന് കോളെജിൽ നടക്കും. ഫോൺ: 04662 212223.

അഭിമുഖം മാർച്ച് 15ന്

പെരുമാട്ടി ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്മാൻ (സിവിൽ) ട്രേഡിലേക്ക് ഗസറ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ് ബിരുദമോ ഒന്ന്/ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സി/ എൻ.ടി.സി ഡ്രാഫ്റ്റ്സ്മാൻ സിവിൽ യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനായി മാർച്ച് 15ന് രാവിലെ 11ന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ച്ചയ്ക്കായി എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04923-234235.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.