- Trending Now:
കൊണ്ടോട്ടി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ വാഴയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന അഴിഞ്ഞിലം അങ്കണവാടിയിലേക്ക് അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം നടത്തുന്നു. അപേക്ഷകർ വാഴയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ സ്ഥിര താമസക്കാരായിരിക്കണം. യോഗ്യത : ക്രഷ് വർക്കർ-പ്ലസ് ടു, ഹെൽപ്പർ-എസ് എസ് എൽ സി. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. മാർച്ച് 24ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും കൊണ്ടോട്ടി അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9188959787.
മലമ്പുഴ ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ ഡിപ്ലോമ/ ഡിഗ്രിയുമാണ് യോഗ്യത. ഒഴിവ് മുസ്ലിം വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ചെയ്തിരിക്കുന്നു. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗത്തിലെ ഉദ്യോഗാർഥികളെയും പരിഗണിക്കും. മാർച്ച് 18 ന് രാവിലെ 11 മണിക്ക് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0491 2815161.
വാണിയംകുളം ഐടിഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിൽ അവധി ഒഴിവിലേക്ക് ഒരു താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 17 ന് രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്കായി അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായെത്തണം. ബി.വോക്/ഡിഗ്രി ( നാല് വർഷം) ഫാഷൻ ഡിസൈനിങിൽ/സാങ്കേതികവിദ്യയിൽ ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ ബി.വോക്/ഡിഗ്രി ( മൂന്ന്വർഷം) ഫാഷൻ ഡിസൈനിങ്/ടെക്നോളജിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമ (മൂന്ന് വർഷം) ഫാഷൻ ഡിസൈനിങ് ടെക്നോളജിയിൽ രണ്ട് വർഷത്തെ പരിചയം അല്ലെങ്കിൽ എൻ ടി സി / എൻ എ സി ഫാഷൻ ഡിസൈനിങ് ടെക്നോളജിയിൽ വിജയവും മൂന്ന് വർഷത്തെ പരിചയവും ഉണ്ടായിരിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466 222774.
കണ്ണൂർ ഗവ.വനിത ഐ.ടി.ഐ യിൽ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് ട്രേഡിൽ ഓപ്പൺ പ്രയോറിറ്റി ആൻഡ് പട്ടികജാതി നോൺ പ്രയോറിറ്റി വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നു. എഞ്ചിനീയറിംഗ് ഡിഗ്രി/ടെക്നോളജി ഇൻ കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഐസിടിഇ, പിജി ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐ.ടി, ബാച്ചിലർ ഇൻ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐടി, എൻഐഇഎൽടി എ ലെവൽ ഫ്രം എഐസിടിഇ/യുജിസി, മൂന്ന് വൽസര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഐസിടിഇ, ട്രേഡിൽ എൻ.ടി.സി/എൻ.എ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 19 ന് രാവിലെ 10.30 ന് തോട്ടട ഗവ. വനിത ഐ.ടി.ഐയിൽ നേരിട്ട് എത്തണം. ഫോൺ: 0497 2835987.
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി.എച്ച്.ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. മാർച്ച് 17ന് രാവിലെ 11ന് മാങ്ങാട്ടുപറമ്പ് റൂറൽ ജില്ല പോലീസ് ആസ്ഥാനത്താണ് കൂടിക്കാഴ്ച. 675 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്കാണ് നിയമനം. മുൻ പരിചയമുള്ളവർ അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ.ഡി/ആധാർ കാർഡ്), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം രാവിലെ 10.30ന് നേരിട്ട് ഹാജരാകണം.
തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജ്വറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്സ് ആൻഡ് റിസർച്ച്) വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രോജക്ടുകളിൽ ക്ലിനിക്കൽ ട്രയൽ കോ-ഓർഡിനേറ്റർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊജക്റ്റ് നഴ്സ് തസ്തികകളിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി മാർച്ച് 14ന് രാവിലെ 9.30 ന് മലബാർ ക്യാൻസർ സെന്ററിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ www.mcc.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0490 2399249.
മരട് എ.യു.ഡബ്ല്യൂ.എം (AUWM) ക്യാമ്പസിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രൊഡക്ട്സിലേക്ക് ലബോറട്ടറി ടെക്നീഷ്യനെ ആവശ്യമുണ്ട്. യോഗ്യത എം.എസ്.സി മൈക്രോബയോളജിയും, എൻ.എ.ബി.എ.ൽ (NABL ) അക്രഡിറ്റേഷനുളള മോളികുലർ ബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയവും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും അസ്സൽ രേഖകൾ സഹിതം മാർച്ച് 22 ശനിയാഴ്ച് രാവിലെ 10.30ന് നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. സ്ഥാപനത്തിന്റെ മേൽവിലാസം - സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ് സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രോഡക്റ്റ്സ്, എ.യു.ഡബ്ല്യൂ.എം (അഡണങ) ക്യാമ്പസ്, നെട്ടൂർ പി.ഒ, മരട്, എറണാകുളം 682040.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.