- Trending Now:
ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് വിവിധ ബ്ലോക്കുകളിൽ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജന്മാരെ നിയമിക്കുന്നു. ബി.വി.എസ്.സി ആൻഡ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമാകണം. താൽപര്യമുള്ളവർ മാർച്ച് 22ന് രാവിലെ 10.30ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 04832734917.
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷ പ്രോജക്ടിൽ കൗൺസലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത: സൈക്കോളജി /സോഷ്യോളജി/സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൈക്കോളജി/ സോഷ്യോളജി/സോഷ്യൽ വർക്ക് എന്നിവയിൽ ഏതെങ്കിലും ബിരുദവും കൗൺസിലിംഗ് മേഖലയിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയവും. ഇ മെയിൽ ഐ ഡി: seedsuraksha@gmail.com.ആലപ്പുഴ ജില്ലയിൽ ഉള്ളവർക്കു മുൻഗണന. അവസാന തീയതി മാർച്ച് 24.
ഫോൺ: 7012961514, 9497109356.
കരുനാഗപ്പള്ളി, കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിൽ കരാർ അടിസ്ഥാനത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരെ നിയമിക്കും. സിവിൽ/ക്രിമിനൽ കോടതികളിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പിൽനിന്ന് വിരമിച്ചവരുടെ അഭാവത്തിൽ മറ്റ് വകുപ്പുകളിൽനിന്ന് വിരമിച്ചവരെയും പരിഗണിക്കും. പ്രായപരിധി: 62 വയസ്സ്. ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം-13 വിലാസത്തിൽ മാർച്ച് 26നകം അപേക്ഷ സമർപ്പിക്കണം.
സമഗ്ര ശിക്ഷാ കേരളത്തിന്റെ കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസിന് കീഴിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ ട്രെയിനർമാരെയും സ്കിൽ സെന്റർ അസിസ്റ്റുമാരെയും നിയമിക്കാൻ മാർച്ച് 22ന് രാവിലെ 10ന് എസ്.എസ്.കെ ജില്ലാ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. ട്രെയിനർമാർക്ക് 18 വയസ്സിന് മുകളിലും സ്കിൽ സെന്റർ അസിസ്റ്റന്റുമാർക്ക് 25 മുതൽ 35 വരെയുമാണ് പ്രായപരിധി. അപേക്ഷാ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും ssakerala.in-ൽ ലഭിക്കും. ഫോൺ: 0474 2794098.
അഞ്ചൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അലയമൺ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ഉത്താംപള്ളി അങ്കണവാടിയിൽ ക്രഷ് വർക്കറെയും ഹെൽപ്പറേയും നിയമിക്കും. യോഗ്യത: ക്രഷ് വർക്കർ -പ്ലസ് ടു/തത്തുല്യം, ഹെൽപ്പർ -പത്താം ക്ലാസ്/തത്തുല്യം. പ്രായപരിധി: 18-35. വാർഡിലെ വനിതകൾക്ക് അപേക്ഷിക്കാം. ഏപ്രിൽ ഏഴ് വൈകീട്ട് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോമിനും വിവരങ്ങൾക്കും അഞ്ചൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9074172812.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.