Sections

ട്യൂട്ടർ, ടെക്നിക്കൽ അസിസ്റ്റന്റ്, കൗൺസിലർ, ലാബ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്, കൗൺസിലർ, പ്ലാനർ അസോസിയേറ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Mar 12, 2025
Reported By Admin
Recruitment opportunities for various posts like Tutor, Technical Assistant, Counselor, Lab Assistan

ട്യൂട്ടർ നിയമനം: കൂടിക്കാഴ്ച്ച 22 ന്

മാനന്തവാടി ജില്ലാ ഗവ നഴ്സിങ് കോളേജിൽ ട്യൂട്ടർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എൻ.എം.സി രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, ആധാർ, പാൻ, വയസ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യ പത്രവുമായി മാർച്ച് 22 രാവിലെ 11 ന് നഴ്സിങ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ 04935 299424.

താത്കാലിക നിയമനം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ്, കൗൺസിലർ, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി മാർച്ച് 17 രാവിലെ 10 ന് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന. ഫോൺ 04936 270604, 7736919799.

അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനം

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ബികോം ബിരുദവും പി.ജി.ഡി.സി.എയുമാണ് യോഗ്യത. പട്ടികജാതി വിഭാഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. അക്കൗണ്ടിങ്, ബുക്ക് കീപ്പിങ് എന്നിവയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ യോഗ്യത, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി മാർച്ച് 18 രാവിലെ 11.30ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ 04936 202035.

ടെക്നിക്കൽ അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു

കേരള നെറ്റ്വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷന്റെ തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ യൂണിറ്റായ കോമൺ ഇൻസ്ട്രുമെന്റേഷൻ ആൻഡ് റിസർച്ച് ലബോറട്ടറിയിലും അതോടൊപ്പമുള്ള സെൻട്രൽ നെറ്റ്വർക്കിങ് റിസർച്ച് ഫെസിലിറ്റിയിലുമായി ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ കെമിസ്ട്രിയിലോ ഫിസിക്സിലോ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളേജ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഓൺലൈൻ ലിങ്ക് വഴി മാർച്ച് 12 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരുടെ ഇന്റർവ്യൂ മാർച്ച് 14 ന് രാവിലെ 10 ന് നടക്കും. വിശദവിവരങ്ങൾക്ക്: https://gcwtvm.ac.in/vacancies/

കൗൺസിലർ ഒഴിവ്

കാസർകോട് ജില്ലാ ശിശു സംരക്ഷണ വകുപ്പിന്റെ കീഴിൽ കൗൺസിലർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി/പബ്ലിക് ഹെൽത്ത്/കൗൺസിലിംഗ് എന്നിവയിൽ ബിരുദം. അല്ലെങ്കിൽ കൗൺസിലിംഗ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ. വനിത ശിശു വികസന മേഖലയിൽ സർക്കാർ/സർക്കാരിതര സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം, കമ്പ്യൂട്ടറിൽ പ്രാവീണ്യം എന്നിവ അഭികാമ്യം. ശമ്പളം 23170 രൂപ. വയസ്സ് 2023 ജനുവരി ഒന്നിന് 18-40. (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 20 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം. ഫോൺ: 0495-2376179.

പ്ലാനർ അസോസിയേറ്റ് ഒഴിവ്

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ വയനാട് ജില്ലയിൽ പ്ലാനർ അസോസിയേറ്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: ടൗൺ ആൻഡ് കൺട്രി പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും തത്തുല്യ യോഗ്യതയും (നഗര ആസൂത്രണം, പ്രാദേശിക ആസൂത്രണം, നഗര ആസൂത്രണം, ഗതാഗതം, ഭവന നിർമ്മാണം മുതലായവയിൽ ബിരുദാനന്തര ബിരുദം (മാസ്റ്റർ ഓഫ് പ്ലാനിംഗ്) തത്തുല്യ യോഗ്യതയിൽ ഉൾപ്പെടുന്നു) ശമ്പളം 35000 രൂപ. വയസ്സ് 2024 ജനുവരി ഒന്നിന് 18-41. (നിയമാനുസൃത വയസ്സിളവ് അനുവദനീയം). നിശ്ചിത യോഗ്യതയുള്ള എസ് സി/എസ് ടി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 17 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണൽ എംപ്ലോയ്മന്റ് ഓഫിസർ (പി&ഇ) അറിയിച്ചു. ഫോൺ: 0495-2376179.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.